Wednesday 06 March 2019 04:49 PM IST

അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി; കരഞ്ഞുപോയ അനുഭവം പറഞ്ഞ് അരിസ്‌റ്റോ സുരേഷ്

V R Jyothish

Chief Sub Editor

aristo-suresh321146 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പറയാതെ പറയുന്ന കദനകഥകളാണു ജീവിതം എന്ന് അരിസ്‌റ്റോ സുരേഷ് എഴുതിയിട്ടുണ്ട്; ആ ജീവിതത്തെക്കുറിച്ച് ഇത്രയും തുറന്നു പറയുന്നത് ആദ്യമായാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അരിസ്‌റ്റോ സുരേഷ് മനസ്സ് തുറന്നത്.

"ഓർക്കുമ്പോൾ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തിൽ. ഒരിക്കൽ അച്ഛനെ കാണാൻ പോയത്. കുട്ടിക്കാലത്ത് പല സന്ദർഭങ്ങളിലും അച്ഛനെ കാണാൻ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെനിന്നു കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോടു സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. 

ഒരു ദിവസം അമ്മ പറഞ്ഞു; ‘അച്ഛൻ റെയിൽവേയിൽ നിന്നു റിട്ടയർ ആകുകയാണ്. നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.’ അഞ്ചു പെൺമക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛൻ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോൾ ഞാൻ അടുത്തു ചെന്നു. ‘അച്ഛാ... ഞാൻ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാൻ വേണ്ടി വന്നതാണ്.’ എന്നു പറഞ്ഞു.

ബലികുടീരത്തിന് അടുത്തെത്തുമ്പോൾ ഒരു കാറ്റ് വീശും, എനിക്കറിയാം അതച്ഛനാണ്; അച്ഛന്റെ ഓർമയിൽ ശ്രീലക്ഷ്മി

മിനിസ്ക്രീനിലെ പ്രിയനായിക ഇപ്പോൾ വ്ലോഗിങ്ങിലെ സൂപ്പർസ്റ്റാർ; ദുബായ് ജീവിതം രശ്മിക്ക് നൽകിയത് ഈ മേൽവിലാസം

താരനിറവിൽ നിയാസ് ബക്കറുടെ മകളുടെ വിവാഹ ചടങ്ങുകൾ! വിഡിയോ

‘‘എല്ലാവരും പറയുന്നത് ഇവളെ കാണാൻ അപർണ ബാലമുരളിയുടെ കട്ടുണ്ടെന്നാ...’’! വൈറലായി ഒരു അപര: വിഡിയോ

‘അച്ഛനോ??? ആരുടെ അച്ഛൻ. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്ക്കൊള്ളണം. ഇവിടെ നിന്ന്..’ ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛൻ. ഞാൻ പേടിച്ചു വിറയ്ക്കാൻ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാൻ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു. 

അന്നുരാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി. ഒരിക്കൽ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. ആ സംഭവം ഓർത്താൽ ഇന്നും എനിക്ക് ഉറങ്ങാൻ കഴിയില്ല.’’- അരിസ്‌റ്റോ സുരേഷ് പറയുന്നു.

അഭിമുഖം പൂർണ്ണമായും ഈ ലക്കം വനിതയിൽ വായിക്കാം;