Wednesday 05 October 2022 11:23 AM IST : By സ്വന്തം ലേഖകൻ

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുമിച്ചു പഠിച്ചു; ഒരേ ദിവസം സർക്കാർ സ്കൂളുകളിൽ അധ്യാപികമാരായി സഹോദരിമാർ, മിന്നും വിജയം

teachers45666

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുമിച്ചു പഠിച്ചു മികച്ച വിജയം നേടിയ സഹോദരിമാർ ഒരേ ദിവസം സർക്കാർ സ്കൂളുകളിൽ അധ്യാപികമാരായി ജോലിക്കു കയറി. നരിക്കുനി പടാത്തിൽ വിജയൻ നായരുടെയും ശോഭയുടെയും മക്കളായ അശ്വതിയും സഹോദരി അഞ്ജലിയുമാണു യഥാക്രമം കൊടുവള്ളി കളരാന്തിരി ജിഎൽപി സ്കൂളിലും ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലും അധ്യാപികമാരായി ജോലി തുടങ്ങിയത്. വിട്ടുവീഴ്ചയില്ലാതെ പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്താൽ സർക്കാർ ജോലി അപ്രാപ്യമല്ലെന്ന് ഇരുവരും പറഞ്ഞു.

നന്മണ്ട ആക്കിൽ എംപി.ഷിജിത്താണ് അശ്വതിയുടെ ഭർത്താവ്. കൊയിലാണ്ടി കുറുവങ്ങാട് ഗീതാഞ്ജലിയിൽ എസ്.എൻ.ജി.നിതിനാണ് അഞ്ജലിയുടെ ഭർത്താവ്. എൽപിഎസ്എ പരീക്ഷയിൽ ജില്ലയിൽ അഞ്ജലി പന്ത്രണ്ടും അശ്വതി നൂറും റാങ്കാണു നേടിയത്. 163 പേരാണ് ജില്ലയിൽ പുതുതായി എൽപി സ്കൂൾ അധ്യാപകരായി സർക്കാർ ജോലിയിൽ പ്രവേശിച്ചത്.

Tags:
  • Spotlight
  • Motivational Story