Thursday 28 October 2021 04:25 PM IST : By സ്വന്തം ലേഖകൻ

അറബിക്ക‌ടലിൽ വീണ്ടും ചക്രവാതച്ചുഴി; നാളെയും മറ്റന്നാളും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദേശം

614994868

നാളെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശ്രീലങ്കൻ തീരത്തു നിന്നു പടിഞ്ഞാറോട്ടു നീങ്ങിയതോടെ തെക്കൻ കേരളത്തിൽ വെളളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയ്ക്കു സാധ്യത. 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നവംബർ 1 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാനാണ് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അറബിക്ക‌ടലിൽ കേരള തീരം മുതൽ കർണാടക തീരം വരെ നിലവിലുണ്ടായിരുന്ന ന്യൂനമർദ്ദ പാത്തി തെക്ക് കിഴക്കൻ അറബിക്ക‌ടലിൽ ചക്രവാതചുഴിയായി മാറി. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നിലവിൽ ശ്രീലങ്ക തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ന്യൂനമർദ്ദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെയും ചക്രവാതചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

for latest updates... 

Tags:
  • Spotlight