Monday 17 January 2022 11:55 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ അവനെ കൊന്നു’; യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം തോളിലിട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ! ഓടി രക്ഷപ്പെടാനും ശ്രമം, ഞെട്ടൽ

kottayam-murder-town

കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശിയായ ഷാൻ ബാബുവാണ് (19) കൊല്ലപ്പെട്ടത്. ഇരുമ്പുവടി കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കോട്ടയം സ്വദേശി കെ.ടി. ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നു പുലർച്ചെ നാലിനാണ് ഞെട്ടിക്കുന്ന സംഭവം. രാത്രി ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഇസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തിയെന്നും അയാൾ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പൊലീസിനോട് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.

ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ഷാനിനെ കൂട്ടിക്കൊണ്ടു പോയതായി അമ്മ പരാതിപ്പെട്ടിരുന്നു. ജോമോൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഷാൻ ബാബുവിനെതിരെ നിലവിൽ കേസുകളൊന്നും ഇല്ലെന്നാണ് വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.

Tags:
  • Spotlight