Saturday 12 June 2021 02:56 PM IST : By സ്വന്തം ലേഖകൻ

സോഷ്യലിസം നാളെ മമത ബാനര്‍ജിക്കു താലിചാര്‍ത്തും: സാക്ഷിയാകാന്‍ ലെനിനിസവും മാര്‍ക്‌സിസവും

mamta-banerjee

ഇനി ഈ വീട് സഖ്യ മുന്നണി ഭരിക്കും. ഘടകകക്ഷിയായ സോഷ്യലിസം നാളെ മമതാ ബാനര്‍ജിക്കു താലി ചാര്‍ത്തും. സാക്ഷിയാകാന്‍ കമ്യൂണിസവും ലെനിനിസവുമുണ്ടാകും. ബംഗാളിലെ പുതിയ രാഷ്ടീയമല്ല ഇത്, സേലത്തെ ഒരു കുടംബകാര്യം മാത്രമാണ്. എം.എ. സോഷ്യലിസവും പി. മമത ബാനര്‍ജിയുമായുള്ള കല്യാണത്തിന്റെ വിശേഷമാണ്.

സിപിഐ സേലം ജില്ലാ സെക്രട്ടറി എ. മോഹന്റെ മക്കളാണു കമ്യൂണിസം, ലെനിനിസം, സോഷ്യലിസം എന്നിവര്‍. കോണ്‍ഗ്രസ് അനുഭാവ കുടുംബത്തില്‍ നിന്നാണു പി. മമത ബാനര്‍ജിയുടെ വരവ്. കോണ്‍ഗ്രസില്‍ രാഷ്ട്രീയം തുടങ്ങിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടുള്ള ആരാധനയാണു പേരിനു പിന്നിലെ രഹസ്യം.

മോഹന്‍ 18 വയസ്സു മുതല്‍ സിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം കമ്യൂണിസം ഇല്ലാതായെന്ന പ്രചാരണം വല്ലാതെ വേദനിപ്പിച്ചെന്നും തുടര്‍ന്നാണു തനിക്കുണ്ടാകുന്ന കുട്ടിക്കു കമ്യൂണിസം എന്നു പേരിടാന്‍ തീരുമാനിച്ചതെന്നും മോഹന്‍ പറയുന്നു.കമ്യൂണിസം അഭിഭാഷകനാണ്. ലെനിനിസവും സോഷ്യലിസവും ആഭരണ നിര്‍മാണശാല നടത്തുന്നു. മൂവരും കടുത്ത പാര്‍ട്ടി അനുഭാവികള്‍. ലെനിനിസം തന്റെ മകന് മാര്‍ക്‌സിസം എന്നാണു പേരിട്ടിരിക്കുന്നത്. തീര്‍ന്നില്ല, വിയറ്റ്‌നാം, റഷ്യ ദേവി, മോസ്‌കോ, ചെക്കോസ്ലോവാക്യ, കംബോഡിയ, റുമാനിയ, ചെങ്കൊടി, ചെമ്മലര്‍ തുടങ്ങി പേരുകളും മോഹന്റെ ബന്ധുക്കള്‍ക്കിടയിലുണ്ട്.

More