Wednesday 18 November 2020 04:00 PM IST : By സ്വന്തം ലേഖകൻ

120 കിലോഗ്രാം തടിയിൽ കൊത്തിയെടുത്തു, അടിപൊളി ബൈക്ക്; സീറ്റ് ഊരി മാറ്റിയാൽ ടീപോയ് ആയി ഉപയോഗിക്കാം!

bike44556677

ബൈക്കുകളോടുള്ള കമ്പം മൂത്ത് ജോയ്മോൻ 120 കിലോഗ്രാം തടിയിൽ കൊത്തിയെടുത്തു, അടിപൊളി ഒരു ബൈക്ക് ! പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിലെ ഓഫിസ് ജീവനക്കാരനായ അറുനൂറ്റിമംഗലം കൊല്ലം കുഴിയിൽ ജോയ്മോൻ ജോസഫാണ് ഉളി, വാക്കത്തി, കൈക്കോടാലി എന്നിവ മാത്രം ഉപയോഗിച്ച് തടിയിൽ ബൈക്ക് നിർമിച്ചത്. മഹാഗണിയുടെയും റബറിന്റെയും തടികൾ കഷണങ്ങളാക്കി ചെത്തി ഉരുട്ടി സ്ക്രൂ ഉറപ്പിച്ചാണ് നിർമാണം. മൂന്ന് മാസമെടുത്തു പണി തീരാൻ.  2001– ൽ വാങ്ങിയ ഒരു ബൈക്കിനോടുള്ള ഇഷ്ടമാണ് അതിന്റെ രൂപം തടിയിൽ കൊത്താൻ പ്രേരണയായത്. 

തടി ബൈക്ക് തള്ളി ഓടിക്കാം. സീറ്റ് ഊരി മാറ്റിയാൽ വിസിറ്റിങ് റൂമിൽ ടീപോയ് ആയി മാറും. കഴിഞ്ഞ വർഷം ജയ്മോൻ പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ നിർമിച്ച് ഉയർത്തിയ ക്രിസ്മസ് നക്ഷത്രം ഗിന്നസ് റെക്കോർഡ് പരിഗണനയിലാണ്. 108.9 അടിയായിരുന്നു ഉയരം. തടി കൊണ്ട് മാത്രം നിർമിച്ച പുൽക്കൂടും കടലാസ് കൊണ്ട് നിർമിച്ച പുൽക്കൂടും ശ്രദ്ധ നേടിയിരുന്നു. നഴ്സായ ജിൻസിയാണ് ജെയ്മോന്റെ ഭാര്യ. രണ്ടര വയസ്സുകാരൻ സാം ക്രിസ്റ്റി മകൻ.

Tags:
  • Spotlight