Saturday 21 November 2020 12:06 PM IST : By സ്വന്തം ലേഖകൻ

താലോലിച്ച് വളർത്തിയ അരുമ നായ മരണപ്പെട്ടു; ദുഃഖം താങ്ങാനാകാതെ പിജി വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ggdd44556677 Representative Image

താലോലിച്ച് വളർത്തിയ അരുമ നായ മരണപ്പെട്ടതിൽ മനംനൊന്ത് 21 വയസ്സുകാരിയായ യുവതി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് പ്രിയാൻഷു സിങ് എന്ന പിജി വിദ്യാർഥിനി വളർത്തുനായ മരിച്ച വിഷമത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രിയാൻഷുവിന്റെ നാലു വയസ്സുള്ള വളർത്തുനായ മരിച്ചത്. നായയുടെ മൃതദേഹം സംസ്കരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രിയാൻഷു ആത്മഹത്യ ചെയ്യുന്നത്.

നായയുടെ മരണത്തോടെ യുവതി കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടുകാർ നായയുടെ മൃതദേഹം സംസ്കരിച്ച് തിരികെയെത്തിയപ്പോൾ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കുറിപ്പിൽ തന്നെ ദഹിപ്പിക്കരുതെന്നും നായയുടെ മൃതദേഹത്തിനൊപ്പം സംസ്കരിക്കണമെന്നും പെൺകുട്ടി പ്രത്യേകം എഴുതിവച്ചിരുന്നു.

Tags:
  • Spotlight