Monday 17 January 2022 11:23 AM IST : By സ്വന്തം ലേഖകൻ

‘ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവുമായി ആശുപത്രിയിൽ, സ്കാനിങ്ങില്‍ തെളിഞ്ഞത് തീരാവേദന’: രഞ്ജുവിന്റെ അതിജീവനം

renju-renjuse

ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അവൾക്ക്, അതിനേക്കാളേറെ പ്രതീക്ഷകളും. പക്ഷേ എല്ലാത്തിന മീതേ വിധി വില്ലനെ പോെല പറന്നിറങ്ങി. വൃക്കയെ ബാധിച്ച ഗുരുതര രോഗവും പേറി ജീവിതത്തോട് അവിടുന്നങ്ങോട്ട് മല്ലിടേണ്ടി വന്നു രഞ്ജുവെന്ന ചെറുപ്പക്കാരിക്ക്. കാൻസർ അതിജീവന കൂട്ടായ്മയായ കേരള കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സിലാണ് രഞ്ജു തന്റെ അതിജീവന കഥ പങ്കുവച്ചത്.

‘7 വർഷം മുന്നേ ഞാൻ ഒരു കിഡ്‌നി രോഗി ആയി. എന്തോ മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ കിഡ്‌നി തന്നു. കുറെ നാളത്തെ ഹോസ്പിറ്റൽ വാസം. ഞാൻ ഒരു നഴ്സ് ആയതുകൊണ്ടാകാം എല്ലാം പോസിറ്റീവ് ആയി എടുത്തു.. .പിന്നെ അതിജീവനം.’– രഞ്ജുവിന്റെ വേദനയുറയുന്ന വാക്കുകൾ ഇങ്ങനെ തുടങ്ങുന്നു.

രഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

ഞാൻ രഞ്ജുമോൾ കോട്ടയംകാരി. ഇത്തിരി സ്വപ്നം കൊണ്ട് ജീവിച്ചവൾ. 7 വർഷം മുന്നേ ഞാൻ ഒരു കിഡ്‌നി രോഗി ആയി. എന്തോ മരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അമ്മ കിഡ്‌നി തന്നു. കുറെ നാളത്തെ ഹോസ്പിറ്റൽ വാസം. ഞാൻ ഒരു നഴ്സ് ആയതുകൊണ്ടാകാം എല്ലാം പോസിറ്റീവ് ആയി എടുത്തൂ. പിന്നെ അതിജീവനം. ഹോ..ആ നാളുകൾ ഇന്നും ഓർക്കും. ഇപ്പോൾ ഒരു കുഞ്ഞു വേണം എന്ന മോഹവുമായി ഞങ്ങൾ ഹോസ്പിറ്റൽ പോയി. പോസിറ്റീവ് റിസൾട്ട് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം എന്നാൽ അത് 5 ദിവസം പോലും നീണ്ടു നിന്നില്ല..

സ്കാനിങ്ങിൽ.. എന്തോ ഒരു മുഴ...അവിടെ നിന്നും തുടങ്ങി ഈ യാത്ര... കിഡ്നി പോകാതെ അതിനെ over support ചെയ്തു വേണം കീമോ ചെയ്യാൻ...ഇപ്പോൾ അമൃത ഹോസ്പിറ്റൽ ആണ്ചികിത്സ. ഒത്തിരി വേദന ഉള്ള യാത്ര ആണ് ഇത്... എങ്കിലും ഞാൻ തോൽക്കില്ല...ദൈവം കൂടെ ഉണ്ട്..പിന്നെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യരും....എപ്പോ നിങ്ങളും..