Friday 25 May 2018 12:45 PM IST

ഇനി സൂക്ഷിക്കണം ബാങ്ക് ഇടപാടുകള്‍; പണം നഷ്ടപ്പെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം

Lakshmi Premkumar

Sub Editor

bank01

മഴക്കാലമാണ്. കുടയെടുത്തുകൊണ്ടേ പുറത്തിറങ്ങാവൂ. മഴ പെയ്യുമ്പോള്‍ ബാങ്കിന്‍റെ വരാന്തയിലെങ്ങാനും  കയറി നില്‍ക്കേണ്ടി വന്നാല്‍ അവ ര്‍ സര്‍ വിസ് ചാര്‍ജ്  ഈടാക്കിക്കളയും.’വാട്സ് ആപ്പില്‍ പ്രചരിച്ച ഈ തമാശയെ നമുക്ക് ചിരിച്ച് തള്ളാം. പക്ഷേ, േസവന നിരക്കുകള്‍ നടപ്പിലാക്കുന്നതോെട, സൂക്ഷിച്ചില്ലെങ്കില്‍ അനാവശ്യമായി പണം നഷ്ടപ്പെടാനുള്ള പഴുതുകള്‍ ഏറെയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും തവണ എടിഎമ്മി ല്‍ നിന്നു പണം പിൻ‌വലിക്കുകയും ഇടയ്ക്കിടെ ബാലന്‍സ് േനാക്കുകയും അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എടുക്കുകയും ചെയ്യുന്ന പതിവ് പലർക്കുമുണ്ട്.  ഇവയൊക്കെ ഇനി പണം ചോര്‍ത്തുന്ന വഴികളാണ്. അഞ്ചു തവണ എടിഎം ഉപയോഗിക്കാന്‍ പല ബാങ്കുകളും സൗജന്യമായി അനുവദിക്കുന്നു. പിന്നീട് ഒാരോ തവണ ഉപയോഗിക്കുന്നതിനും ചാര്‍ജുണ്ട്. ചില ബാങ്കുകളില്‍ സൗജന്യ ഉപയോഗത്തിന്റെ എണ്ണം പത്താണ്.

ഓരോ കടയിലും കയറി കാർഡ് വലിക്കുന്നവ രും,  വലിയ തുകകള്‍ നിക്ഷേപിക്കുന്നവരും ചെറിയ തുകകള്‍ കൂടുതല്‍ തവണ നിക്ഷേപിക്കുന്നവരും  ഒക്കെ അറിഞ്ഞോളൂ, നമ്മുടെ ബാങ്കുകൾ ഇപ്പോൾ പഴയ പോലെയല്ല. നിങ്ങളുടെ ഓരോ ഇടപാടുകൾക്കും ചാർജുകളുണ്ട്. ശാഖകളിലെ ഇടപാടുകൾ മാത്രമല്ല എടിഎം വഴിയുള്ള വിനിമയങ്ങൾ, മൊബൈൽ ട്രാൻസാക്‌ഷൻസ്, തുടങ്ങി മിനിമം ബാലൻസ്  നിലനിർത്താത്ത അക്കൗണ്ടുകൾക്ക് പോലും സർവിസ് ചാർജ് നൽകേണ്ടിയിരിക്കുന്നു. പുതിയ നിയമങ്ങളെല്ലാം ജൂൺ ഒന്നോടു കൂടി നിലവിൽ വന്നു. ബാങ്ക് സേവനങ്ങളുമായി ബന്ധപ്പെടുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം ഇതാ.

ചാർജ് ഈടാക്കാതെ അഞ്ചു തവണയേ പണം പിൻവലിക്കാൻ കഴിയൂ. ഇത് ശരിയാണോ ?

പണം പിൻവലിക്കുന്നതിന് പല ബാങ്കുകളും വ്യത്യസ്ത രീതിയിലാണ് സർവിസ് ചാർജുകൾ  ഈടാക്കുന്നത്. ചില ബാങ്കുകളില്‍ സൗജന്യമായി പിന്‍ വലിക്കാവുന്നത് അഞ്ചു തവണ മാത്രം. ചിലയിടത്ത് പത്ത്.  ഇരുപത്തി അയ്യായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചെക്ക് ഉപയോഗിക്കാം, ബാക്കിയുള്ള എല്ലാം എടിഎമ്മിലൂടെ നടത്താനാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ഇതിൽ തന്നെ നിശ്ചിത ഇടപാട് കഴിഞ്ഞാൽ സർവിസ് ചാർജ് നൽകണം.

എസ്ബിെഎയില്‍ പ്രതിമാസം 10 തവണ കാർഡുകളിലൂടെ പണം പിൻവലിക്കുന്നത് സൗജന്യമാണ്. (അഞ്ചു തവണ എസ്ബിെഎ എടിഎമ്മില്‍ നിന്നും അഞ്ചു തവണ മറ്റു ബാങ്കുക.ളുടെ എടിഎമ്മില്‍ നിന്നും) പിന്നീടുള്ള ഓരോ പിൻവലിക്കലിനും 20 രൂപ വീതം ഈടാക്കും. എച്ച്ഡിഎഫ്സി ബാങ്കില്‍ പ്രതിമാസം അഞ്ച് തവണ എടിഎമ്മിലൂടെ സൗജന്യമായി പണം പിൻവലിക്കാം. അതിന് ശേഷമുള്ള ഓരോ പിൻവലിക്കലിനും 20 രൂപയാണ് ഈടാക്കുന്നത്. ഫെഡറല്‍ബാങ്കിന്‍റെ എടിഎം കാര്‍ഡുകൾ അതേ ബാങ്കിന്റെ എടിഎമ്മിൽ എത്ര തവണയും സൗജന്യമായി ഉപയോഗിക്കാം. മറ്റ് എടിഎം കാർഡുകൾ ഉപയോഗിച്ച് ആറു തവണ  സൗജന്യമായി പിൻവലിക്കാം. അതിന് ശേഷമുള്ള ഓരോ പി ൻവലിക്കലിനും 20 രൂപയാണ് ചാര്‍ജ്.

എസ് ബി ഐ – നെറ്റ് ബാങ്കിങ്,  ഫണ്ട് ട്രാൻസ്ഫര്‍  എന്നിവയിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് അഞ്ചു രൂപയും രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് 15 രൂപയുമാണ്  ചാർജ്.  ഐഎംപിസ് ഫണ്ട് ട്രാൻസ്ഫറിന് ഒരു ല ക്ഷം രൂപവരെ നാലു രൂപയും രണ്ട് ലക്ഷത്തിന് പന്ത്രണ്ടു രൂപയുമാണ്. ഫെഡറൽ ബാങ്കിന്റെ നെറ്റ് ബാങ്കിങ്  നെറ്റ് ഫണ്ട് ട്രാൻസ്ഫർ  ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപയും. രണ്ട് ലക്ഷം രൂ പ വരെ 15 രൂപയും. ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ സൗജന്യമാണ്. അക്കൗണ്ടുള്ള ബാങ്കിലെ അധികാരികളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ മനസിലാക്കി വേണം എടിഎം സേവനങ്ങള്‍ ഇനി ഉപയോഗിക്കാന്‍. ബാലന്‍സ് േനാക്കുന്നതും സ്റ്റേറ്റ്മെന്‍റ് എടുക്കുന്നതും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതും എല്ലാം േസവനങ്ങളാണെന്ന് ഒാര്‍ക്കുക.

bank2
banking3

പുതിയ നിയമ പ്രകാരം അക്കൗണ്ട് തുടങ്ങാൻ എന്തൊക്കെ ചെയ്യണം ?

അക്കൗണ്ട് തുറക്കാൻ നിലവിലെ നിയമ പ്രകാരം മാറ്റങ്ങളൊന്നുമില്ല. സൗജന്യമായി തന്നെ  തുടങ്ങാം. എന്നാൽ ഓരോ അക്കൗണ്ടിലും ഉണ്ടാകേണ്ട മിനിമം ബാലൻസ് വ്യത്യാസപ്പെട്ടിരിക്കും. ഓരോ അക്കൗണ്ടും എടുത്ത് ഒരു വർഷം കഴിയുമ്പോൾ 100 രൂപ മെയിന്റനൻസ് ചാർജും 18 രൂപയോളം സർവിസ് ടാക്സും ഈടാക്കും.
എടിഎം കാർഡിന് അപേക്ഷിച്ച ശേഷം അതത് ശാഖ യിൽ നിശ്ചിത തുക അടച്ചാൽ മാത്രമേ എടിഎം ലഭിക്കുകയുള്ളു. മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തുന്ന ഐഎംപിഎസ് സേവനത്തിനും അഞ്ചു മുതൽ 25 രൂപ വരെ ചാർജ് ഈടാക്കും.


മുമ്പ് സാലറി അക്കൗണ്ടിൽ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. ഇനി അത് തുടരുമോ ?

സാലറി അക്കൗണ്ടുകളിലെ മിനിമം ബാലൻസും സർവ്വീസ് ചാർജുകളും ഓരോ കമ്പനികളെയും അവർ ആശ്രയിക്കുന്ന ബാങ്കുകളെയും അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. വാലറ്റുകൾ, ബഡ്ഡി ആപ്പ് എന്നിവയിലൂടെ പണം കൈമാറുന്നതിന് 25 രൂപ സർവിസ് ചാർജ് നൽകണം. സ്ഥാപനത്തിലെ ഫിനാന്‍സ് വിഭാഗവുമായും  സാലറി അക്കൗണ്ട് തന്നിരിക്കുന്ന ബാങ്കുമായും  ബ ന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കണം.

പണം നിക്ഷേപിക്കുമ്പോൾ സർവിസ് ചാർജ് ഈടാക്കുമോ ?

പുതു തലമുറയിലെ ബാങ്കുകളായ എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയവയെല്ലാം ശാഖയിലെ ഒരു മാസത്തെ സൗജന്യ ഇടപാടുകളുടെ എണ്ണം നാലാക്കി. പിന്നീട് നടക്കുന്ന ഇടപാടുകൾ അത് പണം നിക്ഷേപമോ, പിൻവലിക്കലോ ആയിക്കൊള്ളട്ടെ, ചാര്‍ജ് നല്‍കണം. മറ്റു ബാങ്കുകളും ഈ വഴിക്കു ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഒാരോ ഇടപാടിനു മുന്‍പും ബാങ്ക് അധികൃതരോട് ഇക്കാര്യം തിരക്കണം.


വലിയ തുകകൾ അക്കൗണ്ടിലിടണമെങ്കിൽ കൂടുതൽ സർവിസ് ചാർജ് നൽകണോ ?

പുതു തലമുറ ബാങ്കുകളിൽ ഒരുമാസം രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ നൂറ്റമ്പത് രൂപയോ അതല്ലങ്കിൽ ആയിരം രൂപയ്ക്ക് അഞ്ച് രൂപ എന്ന കണക്കിലോ സർവിസ് ചാർജുകൾ നൽകണം. ഇതിന് പുറമേ ടാക്സും നൽകണം. ആക്സിസ് ബാങ്കിൽ ഈ പരിധി ഒരു ലക്ഷം രൂപയാണ്.

banking5

സീറോ ബാലൻസ് അക്കൗണ്ടുകളും മിനിമം ബാലൻസ് അക്കൗണ്ടുകളും എങ്ങനെ ശ്രദ്ധിക്കണം ?

ഓരോ ബാങ്കിന്റെയും മിനിമം ബാലൻസ് അതത് ബാങ്കുകൾക്ക് സ്വന്തമായി നിശ്ചയിക്കാം. ബാങ്കിന്റെ പരിപാലന ചെലവ്, ലാഭം തുടങ്ങിയവ പരിഗണിച്ചാണ് ഈ നിരക്കുകൾ നിശ്ചയിക്കുന്നത്. ഇത് മെട്രോ, റൂറൽ, അർബൻ മേഖലകളിൽ വ്യത്യസ്തമായിരിക്കും. ഈ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ മിക്ക ബാങ്കുകളും ഉപഭോക്താവിൽ നിന്ന്  സർവിസ് ചാർജ് ഈടാക്കും. എസ്ബിഐയുടെ പുതുക്കിയ നിയമ പ്രകാരം മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് മിനിമം ബാല ൻസ്. നഗരങ്ങളിൽ 3000, അർധ നഗരങ്ങളിൽ 2000, ഗ്രാമീണ മേഖലകളിൽ 1000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലൻസ് വേണ്ടത്. അല്ലെങ്കിൽ 100 മുതൽ 500 രൂപ വരെ പിഴ ഈടാക്കും.

സീറോ ബാലൻസ്

സീറോ ബാലൻസ് പദ്ധതികൾ വരും കാലങ്ങളിൽ ബാങ്കുകൾ പൂർണമായി ഉപേക്ഷിക്കും. നിലവിൽ സീറോ ബാലൻസ് അക്കൗണ്ടുകളുള്ളവർക്ക് ഭാവിയിൽ പല ബാങ്കിങ് സേവ നങ്ങളും നിഷേധിക്കപ്പെടാം. എസ്ബിഐ യുടെ സീറോ ബാലൻസ് ഉൾപ്പെടെയുള്ള അടിസ്ഥാന സേവിങ്സ് ബാങ്ക് ഡെ പ്പോസിറ്റ് അക്കൗണ്ടുകളിലെ സൗജന്യ ഇടപാടുകളുടെ എ ണ്ണം നാലായി കുറച്ചു. നാല് ഇടപാടിന് ശേഷം ബാങ്കിന്റെ ശാഖകളിൽ നടത്തുന്ന  ഓരോ ഇടപാടിനും  50 രൂപ സർവീസ് ചാർജ് നൽകണം. ഇത് എസ്ബിഐ എടിഎമ്മിലൂടെയാകുമ്പോൾ ഓരോ ഇടപാടിനും പത്ത് രൂപയും സേവന നികുതിയും ഈടാക്കും. മറ്റ് എടിഎമ്മുകളാണ് എസ്ബിഐ ഉപഭോക്താവ് ഉപയോഗിക്കുന്നതെങ്കിൽ 20 രൂപയും സേവന നികുതിയും നൽകണം. അക്കൗണ്ട് തുടങ്ങുമ്പോൾ  മിനിമം ബാലൻസ് നിലനിർത്തണോ എന്ന കാര്യം ശാഖയുമായി ബന്ധപ്പെട്ട് കൃത്യത വരുത്തണം.


ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിക്കുമ്പോൾ പണം നഷ്ടപ്പെടുമോ ?

പരമ്പരാഗത ബാങ്കിങ് ഇടപാടുകളേ നടത്തൂ എന്ന പിടിവാശിക്ക് ഇനി പ്രസക്തിയില്ല. നെറ്റ് ബാങ്കിങ്, ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയവയിലേക്ക് മാറാതിരുന്നാൽ കറൻസി ക്ഷാമത്താൽ‌ ഭാവിയിൽ ഇടപാടുകൾ നടത്താൻ കഴിയാതെ വന്നേക്കാം. ഇന്റർനെറ്റ് ബാങ്കിങ് പരിചയിച്ചിട്ടില്ലാത്തവർ എത്രയും വേഗം അവ പരിശീലിക്കണം. എടിഎം കാർഡ് പ്രചാരത്തിലാക്കാനായി നമ്മുടെ ബാങ്കുകൾ നിശ്ചിത കാലാവധി നൽകിയിരുന്നു. എന്നാല്‍ ഇത്തരം കാലാവധികളും ലഭിക്കില്ല.

ഓൺലൈൻ തട്ടിപ്പ് വഴി അക്കൗണ്ടിലെ പണം നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണ് നെറ്റ് ബാങ്കിങ് സാധാരണക്കാർ ഭയക്കുന്നത്. ഇത്തരം ഭയമുള്ളവർ നെറ്റ് ഇടപാടുകൾക്ക് മാത്രമായി മറ്റൊരു അക്കൗണ്ട് തുറന്ന് ചെറിയ തുക അതില്‍ നിക്ഷേപിക്കാം. ഉദാഹരണത്തിന് പ്രതിമാസം അയ്യായിരം രൂപയുടെ ബില്ലുകൾ അടക്കാനുണ്ടെങ്കിൽ  അ ത്രയും തുക മാത്രം ചെക്ക് മുഖേന പ്രധാന അക്കൗണ്ടിൽ നിന്ന് പേമെന്റ് അക്കൗണ്ടിലേക്ക് മാറ്റുക. ഏതെങ്കിലും രീതിയിൽ ഓൺലൈൻ തട്ടിപ്പുകൾ നടന്നാൽ നഷ്ടം അത്രയും കുറയ്ക്കാൻ കഴിയും. പ്രധാന അക്കൗണ്ട്, നെറ്റ് ബാങ്കിങ്ങുമായി ബന്ധപ്പെടുത്തുകയും വേണ്ട.

പാസ് ബുക്കിനും ചെക്ക് ബുക്കിനും പണം നൽകണോ ?

പത്ത് ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും, 25 ലീഫിന് 75 രൂപയും 50 ലീഫിന് 150 രൂപയും നൽകിയാൽ മാത്രമേ ഇനി ചെക്ക് ബുക്കുകൾ ലഭിക്കുകയുള്ളു. ഇതിന് പുറമേ സേവന നികുതിയും നൽകണം. പഴയ പാസ് ബുക്കുകൾ നഷ്ടപ്പെട്ടാൽ പുതിയതു ലഭിക്കാൻ 100 രൂപ മുതൽ 150 രൂപ വരെയും ഈടാക്കും. മുൻകാല ഇടപാടുകൾ പ്രിന്റ് ചെയ്ത് വരുന്നതിന്റെ ഭാഗമായിട്ടാണ് ഈ ചാർജ് വർധന. ബാങ്കിൽ നിന്നു ഡ്യൂപ്ലിക്കേറ്റ് സ്‌റ്റേറ്റ്മെന്റ് എടുക്കുന്നതിന് 100 രൂപ മുതൽ 300 രൂപ വരെ ചാര്‍ജ് വരും.

ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ വന്ന പുതിയ മാറ്റങ്ങൾ ?

നിശ്ചിത കാലത്തേക്ക് ഇടുന്ന പണത്തിൽ നിന്ന് ലോ ൺ എടുക്കാനുള്ള സഹായം എല്ലാ ബാങ്കുകളും നൽകുന്നുണ്ട്. എന്നാൽ രേഖപ്പെടുത്തിയ കാലയളവിന് മുമ്പേ പണം പിൻവലിച്ചാൽ പലിശയിൽ നഷ്ടം സംഭവിക്കും. നിലവിലെ ബാങ്ക് അക്കൗണ്ടിൽ ഒരു മാസം അഞ്ചോ എട്ടോ തുടങ്ങിയ നിശ്ചിത പരിധി വരെ പണമിടപാടുകൾ സൗജന്യമാണ്. ഇതിന്  ശേഷമുള്ള ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കും.  

അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ പിഴ അടയ്ക്കണോ ?

നിലവിലുള്ള അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴയുണ്ട്.  എന്നാൽ ആ അക്കൗണ്ട് തന്നെ വേണ്ടെന്ന് വെച്ചാലോ? അപ്പോഴും നൽകണം സർവിസ് ചാർജ്. 500 മുതൽ 1000 വരെയാണ് സേവിങ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ചില ബാങ്കുകള്‍ ഈടാക്കുന്നത്. കറന്റ് അക്കൗണ്ട് ആണെങ്കിൽ 1000 രൂപയാണ് നൽകേണ്ടത്.

എസ്ബിടി, എസ്ബിഐ ആയപ്പോൾ ഐഎഫ്എസ്‌സി കോഡിൽ മാറ്റം വന്നോ?

എസ്ബിടി  അക്കൗണ്ട് ഉള്ളവർക്ക് നിലവിലുള്ള  കോഡ് തന്നെയാണ് പണം കൈമാറുന്നതിന് ഉപയോഗിക്കാവുന്നത്. ബാങ്ക് അക്കൗണ്ടുകൾ ലയിപ്പിക്കുന്ന പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ലയന ശേഷം ഇവയിൽ മാറ്റം വരാം.

എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

പഴ്സ് തുറന്നാല്‍ പല നിറങ്ങളില്‍ നിരനിരയായി ഇരിക്കുന്ന ഡെബിറ്റ്, െക്രഡിറ്റ് കാര്‍ഡുകള്‍ സ്റ്റാറ്റസ്  സിംബലായിരുന്നു. ഒാരോ ബാങ്കും കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ പലതരം ഒാഫറുകളോടെ വിവിധ കാര്‍ഡുകള്‍ വിപണിയിലെത്തിച്ചു. ലക്ഷങ്ങളുടെ ക്രെഡിറ്റ്, ഇന്‍ഷുറന്‍സ്, വിമാനത്താവളങ്ങളില്‍ സൗജന്യങ്ങള്‍, ഒാണ്‍െെലന്‍ ഷോപ്പിങ്ങിന് ആനുകൂല്യങ്ങള്‍ തുടങ്ങി പല നേട്ടങ്ങള്‍ സമ്മാനിച്ചു ഇവ. പല ബാങ്കുകളും തികച്ചും സൗജന്യമായാണ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്.

പിന്നീട് പ്രീമിയം കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസ് വന്നു, സാധാരണ കാര്‍ഡുകള്‍ക്കും വന്നു. ഇപ്പോഴിതാ കാര്‍ഡ് ഉ പയോഗിച്ചു െചയ്യുന്ന ഒാരോ േസവനങ്ങളും ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നു. പിൻ നമ്പർ മാറ്റൽ, ബാലൻസ് പരിശോധിക്കൽ, മിനി സ്‌റ്റേറ്റ്മെന്റ് എടുക്കൽ തുടങ്ങിയവയെല്ലാം ഫ്രീ സർവിസിലൂടെ  എടിഎം വഴി നടത്താമായിരുന്നു. എന്നാൽ ഇനി അങ്ങനെയല്ല. ഇത്തരം സർവീസുകളെല്ലാം എടിഎമ്മിൽ ഉൾപ്പെടുത്തിയിട്ടുള്ള സൗജന്യ ഇടപാടിന്റെ പരിധിയിൽ വരുന്നവയാണ്. ഇവ അത്യാവശ്യമാണെങ്കിൽ മാത്രം എടിഎമ്മിലൂടെ നടത്തിയാൽ മതി. പല ബാങ്കുകളും മാസത്തിൽ 10 സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. പിന്നീട് ഓരോ ഇടപാടിനും നിശ്ചിതമായ തുക ഈടാക്കുന്നതാണ്.

∙ കാർഡ് നൽകി പേമെന്റ് നടത്താൻ കഴിയുന്നിടത്തെല്ലാം  അത് ഉപയോഗിക്കാനാണ് നിലവിലെ സാഹചര്യം പറയുന്നത്. സ്വൈപ്പിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കില്ല. വളരെ എളുപ്പമാണ് ഇതിന്റെ ഉപയോഗം. പിൻ നമ്പർ ടൈപ്പ് ചെയ്യുന്നതിന് മുമ്പെ നിശ്ചിത തുക തന്നെയാണോ അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പാക്കണം.
∙ മൂന്ന് തവണയിൽ കൂടുതൽ പിൻ നമ്പർ തെറ്റായി നൽകരുത്. ∙ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ പിന്‍നമ്പര്‍ മാറ്റി െസറ്റ് െചയ്യണം.  
∙ പിൻനമ്പർ മറന്ന് പോകാൻ സാധ്യതയുണ്ടെങ്കില്‍ മൊബൈലിലോ ബാഗിലോ എഴുതി സൂക്ഷിക്കാം, ഒരു കാരണവശാലും പിന്‍നമ്പര്‍ കാര്‍ഡിന്‍റെ പിന്നില്‍ എഴുതി വയ്ക്കരുത്.
∙ ബാങ്കില്‍ നിന്നാണെന്നും മറ്റും പറഞ്ഞു വിളിച്ച് കാര്‍ഡ് നമ്പരോ പിന്‍നമ്പരോ സിവിവിയോ (കാര്‍ഡിന്‍റെ പിന്നില്‍ കാണുന്ന മൂന്നക്ക നമ്പര്‍) ചോദിച്ചാല്‍ െകാടുക്കരുത്.  
∙ കാര്‍ഡ് നഷ്ടപ്പെടുകയോ ദുരുപയോഗം െചയ്യപ്പെട്ടതായി തോന്നുകയോ ചെയ്താല്‍ എത്രയും െപട്ടെന്ന് ബാങ്കില്‍ വിവരം അറിയിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്യുക.

Credit Cards-Late Payments

പണം എടുക്കുന്നതിനും ഇടുന്നതിനും മാറ്റങ്ങൾ വന്നു. ഈ സാഹചര്യത്തില്‍ ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?

കൈയിൽ കൂടുതൽ  പണം കൊണ്ടുനടക്കാതെ  ആവശ്യം വരുമ്പോൾ എടിഎമ്മിൽ നിന്ന് പിൻവലിച്ച് കാര്യം നടത്തൂ എന്നാണ് ബാങ്കുകൾ ഇക്കാലമത്രയും ഉപദേശിച്ചിരുന്നത്. എല്ലാ പണമിടപാടുകള്‍ക്കുമായി നമ്മൾ എടിഎമ്മിനെ ആശ്രയിക്കാനും തുടങ്ങി. പണം കളവ് പോകുമെന്ന പേടിയോ, കൂടുതൽ പണം നോട്ടുകളായി കൈയിൽ കരുതുന്നതിന്റെ ടെൻഷനോ അനുഭവിക്കാതെ എടിഎം സ്വാതന്ത്ര്യം അനുഭവിക്കുന്നതിനിടയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു മാസം എടിഎം വഴി എത്ര തവണ പണം പിൻവലിക്കുന്നുണ്ടെന്ന് കണക്കാക്കുക. ഓരോ തവണയും പണം പിൻവലിക്കുന്നത് ഏതൊക്കെ ആവശ്യങ്ങൾക്കാണെന്നും വിശകലനം ചെയ്യുക. ഇവയിൽ ഡിജിറ്റൽ പേമെന്റ്, അതായത് എടിഎം കാർഡിൽ നിന്നും സ്വൈപ് ചെയ്ത് പണം ഉപയോഗിക്കാൻ കഴിയുമായിരുന്ന കാര്യങ്ങളെ ശ്രദ്ധിക്കുക. പെട്രോളടിക്കാനും സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഡിജിറ്റൽ പേമെന്റ് മതി.  കറന്റ് ബില്ല്, ടെലഫോൺ ബില്ല്, തുടങ്ങിയവയും  ഓൺലൈനിലൂടെ അടക്കാം. ഇവ കണ്ടെത്തി പഠിച്ച് കഴിഞ്ഞാൽ എടിഎമ്മിലൂടെ നോട്ടുകൾ ഇടയ്ക്കിടെ പിൻവലിക്കുന്നത് കുറയ്ക്കാം.

നിലവിൽ എല്ലാ എടിഎമ്മുകളുടെയും പരിപാലന ചെലവ് കൂടി. അവിടെ പണം നിറയ്ക്കാനുള്ള ചിലവും വർധിച്ചു വന്നിരിക്കുകയാണ്. ഇനി ഭാവിയിൽ എടിഎമ്മുകളുടെ എണ്ണവും കുറഞ്ഞു വരാനാണ് സാധ്യത.സാമ്പത്തിക മേഖലയെ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ വ്യത്യസ്ത ക്ലാസ്സുകളില്ലാതെ തന്നെ എല്ലാ ഉപഭോക്താക്കളും ബാങ്കിന്റെ  പുതിയ സാധ്യതകളും  പ്രവർത്തനങ്ങളും അറിഞ്ഞിരിക്കണം.

ഒാരോ മാസവും പണമായി തന്നെ െകാടുക്കേണ്ട ചെലവുകള്‍ ഉണ്ടാകും. ജോലിക്കാരിയുെട ശമ്പളം, ഫിഷ്മാര്‍ക്കറ്റിലും പച്ചക്കറികടയിലും െകാടുക്കേണ്ടത്, യാത്രാച്ചെലവുകള്‍ അങ്ങനെ. ഇതിെന്‍റ ഒരു മാസത്തെ ശരാശരി കണക്കാക്കി ആ തുക ആദ്യം തന്നെ ബാങ്കില്‍ നിന്നു ചെക്ക് വഴിപിന്‍ വലിച്ച് സൂക്ഷിക്കുക.

ആശുപത്രിച്ചെലവ് പോലെ പെട്ടന്ന് ആവശ്യം വന്നാൽ ഉപയോഗിക്കാൻ കറൻസിയായി കുറച്ച് പണം വീട്ടിൽ സൂക്ഷിക്കണം. എന്നാൽ ഇത് അമിതമാകരുത്. ഈ പണത്തി ൽ നിന്ന് അത്യാവശ്യമായി ഉപയോഗിക്കേണ്ടി വന്നാൽ എ ത്രയും പെട്ടന്ന് അത്രയും തുക വീണ്ടും അതിൽ ചേർത്ത് ക രുതൽ ധനമായി ഉപയോഗിക്കാനായി സൂക്ഷിക്കാം. പണം പിൻ‌വലിക്കുന്നതിലും ചെലവാക്കുന്നതിലും സാമ്പത്തിക അച്ചടക്കം ആണ് ഇനി വേണ്ടത്. വ്യക്തിഗതമായി ഇതു മാനേജ് ചെയ്യുകയും വേണം.

അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതെന്തിന് ?

അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തുന്നതിനെ GAM (Gender Adhar Mobile) എന്നാണ് വിളിക്കുന്നത്. സർക്കാരിന്റെ സബ്സിഡികൾ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതിന് ഇത് സഹായിക്കും. ബാങ്ക് ഇടപാടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതോടെ ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കും. ആധാറിൽ നൽകിയിരിക്കുന്ന വിരലടയാളത്തിലൂടെ തന്നെ ബാങ്ക് ഇടപാടുകള്‍ ദ്രുതഗതിയിൽ നടത്താൻ കഴിയും. എടിഎം പിൻ നമ്പറോ, അക്കൗണ്ട് നമ്പറോ ഇല്ലാതെ ആധാർ നമ്പറിലൂടെയും വിരലടയാളത്തിലൂടെയും ഷോപ്പിങ് ഉൾപ്പെടെയുള്ള പണമിടപാടുകൾ സാധ്യമാകും. ഏറ്റവും അവസാനം ആധാർ പുതുക്കിയ ബാങ്കിൽ നിന്നാണ് ഓൺലൈൻ പേയ്മെന്റുകൾ ബന്ധപ്പെടുത്തുക.

banking4

പല ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിൽ അവിടെയെല്ലാം ആധാർ നമ്പര്‍ നൽകേണ്ടതുണ്ടോ...?

എല്ലാ ബാങ്കിലും ആധാർ നിർബന്ധമാണ്. എന്നാൽ ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന ബാങ്കിൽ മാത്രമേ സബ്സിഡിയുൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകൂ. ഏത് ബാങ്കുമായിട്ടാണോ പണമിടപാടുകൾ ഓൺലൈനിൽ നടത്തേണ്ടത് ആ ബാങ്ക് വേണം അവസാനം ആധാറുമായി അപ്ഡേറ്റ് ചെയ്യാൻ.   

എസ്എംഎസ് അലർട്ട്, മെയിൽ അലർട്ട് എന്നിവയ്ക്ക് ഇനി സർവിസ് ചാർജ്  ഈടാക്കുമോ ?

സൗജന്യമായി നൽകിയിരുന്ന എല്ലാ സംവിധാനങ്ങൾക്കും ഇ നി മുതല്‍ വ്യത്യസ്തമായ ചാർജുകൾ ഈടാക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്. നേരിട്ട് ബാങ്കിലൂടെയോ കാര്‍ഡ് വഴിയോ ഒാണ്‍െെലന്‍ വഴിയോ ഉള്ള ഓരോ ട്രാൻസാക്‌ഷനും ശേഷം ബാങ്കിൽ നിന്നു ലഭിക്കുന്ന മെസേജ്,  ബാങ്കിന്റെ പുതിയ ഓഫറുകളും പ്രോഗ്രാമുകളും അറിയിക്കുന്ന മെസേജ് ഇവയൊന്നും ഇനി മിക്ക ബാങ്കുകളില്‍ നിന്നും സൗജന്യമായി ലഭിക്കില്ല. എസ്എംഎസ് അലർട്ടിന് മൂന്ന് മാസത്തേക്ക് 15 രൂപയാണ് പല ബാങ്കുകളുെടയും ചാര്‍ജ്. ഫെഡറൽ ബാങ്കില്‍ ഒാരോ എസ്എംഎസ് അലർട്ടിനും അമ്പത് പൈസയും. എസ്എംഎസ് അലർട്ട് ആവശ്യമില്ലെങ്കിൽ ബാങ്കിന്റെ ശാഖകളുമായി ബന്ധപ്പെട്ടാൽ മതി.

ബാങ്കുമായി ബന്ധപ്പെട്ട കുറ്റങ്ങൾ (ചെക്ക് മടങ്ങൽ, ലോൺ മുടങ്ങൽ) ഇവയ്ക്ക് അധിക പിഴ ഈടാക്കുമോ ?

ചെക്ക് മുടങ്ങുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ, വരും നാളുകളിൽ ചെക്ക് മുടങ്ങിയാൽ അതിന് പിഴയും നൽകേണ്ടി വരും. മാസത്തിൽ ഒരു തവണ ചെക്ക് മുടങ്ങിയാൽ 100 രൂപ മുതൽ 350 രൂപ വരെ പിഴ നൽകണം. ഒന്നിൽ കൂടുതൽ തവണ ഇത് ആവർത്തിച്ചാൽ 750 രൂപ മുതൽ 1000 രൂപ വരെ ഈടാക്കും. പതിനായിരം രൂപ വരെയുള്ള ചെക്ക് കളക്‌ഷന് 50 രൂപയും ഒരു ലക്ഷം വരെയുള്ളതിന് 100 രൂപയും സർവിസ് ചാർജ് നൽകണം. ഇതിനും മുകളിലുള്ള തുകകൾക്ക് 200 രൂയാണ് ഈടാക്കുന്നത്.  5000 രൂപ വരെയുള്ള ഡിഡിയ്ക്ക് 25 രൂപയാണ് സർവിസ് ചാർജ്. പതിനായിരം രൂപയ്ക്ക് മുകളിലും ഒരു ലക്ഷത്തിന് ഇടയിലുമാണെങ്കിൽ ഓരോ ആയിരത്തിനും അഞ്ച് രൂപ നിരക്കിലും അതിന് മുകളിലാണെങ്കിൽ നാലു രൂപ നിരക്കിലും ചാർജ് നൽകണം.
 
മുഷിഞ്ഞതും കീറിയതും ആയ നോട്ടുകള്‍ ബാങ്ക് വഴി മാറ്റിയെടുക്കാൻ ഇനി ചാർജ് ഉണ്ടോ ?

നോട്ടുകൾ കീറുകയോ, കറ ഉണ്ടാകുകയോ ചെയ്താൽ, ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ കേടു പറ്റിയവയെല്ലാം പഴയ നിയമ പ്രകാരം എസ്ബിഐ ശാഖകളിൽ നൽകിയാൽ മാറ്റി ലഭിക്കും. എന്നാൽ പുതിയ നിയമ പ്രകാരം നോട്ടുകൾ മാറു ന്നതിന് സേവന നിരക്കുകളുണ്ട്. 20 നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപ വരെ സൗജന്യമായി മാറാൻ കഴിയും. അതിന് മുകളിൽ ഓരോ നോട്ടിനും രണ്ട് രൂപ അല്ലെങ്കിൽ വലിയ നോട്ടുകൾക്ക് അഞ്ച് രൂപ എന്നിവ ഈടാക്കും.


വിവരങ്ങൾക്കു കടപ്പാട്:കെ.കെ. ജയകുമാർ,
സാമ്പത്തിക വിദഗ്ധൻ, തിരുവനന്തപുരം
വി.കെ  ആദർശ്, സീനിയർ മാനേജർ (ടെക്നിക്കൽ),
യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ