Thursday 16 May 2019 03:17 PM IST : By സ്വന്തം ലേഖകൻ

ഓടുന്ന ട്രെയിനിലെ യാത്രക്കാരിൽ നിന്ന് മൊബൈൽ ‘തട്ടിപ്പറിക്കൽ’; മോഷ്ടാക്കളുടെ കുട്ടിസംഘം സജീവം!

train-robbery-new

ഓടുന്ന ട്രെയിനിലെ യാത്രക്കാരിൽ നിന്ന് മൊബൈൽ മോഷ്ടിക്കുന്ന കുട്ടിസംഘത്തെ തുറന്നുകാണിച്ച് ഒരു യാത്രക്കാരന്റെ കുറിപ്പ്. മുഹമ്മദ് എന്ന യുവാവിനുണ്ടായ ട്രെയിൻ അനുഭവമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഓടുന്ന ട്രെയിനിന്റെ വാതിലിനോട് ചേർന്ന് നിൽക്കുന്നവരുടെ കയ്യിലുള്ള മൊബൈൽ പിടിച്ചു പറിക്കുകയാണ് കുട്ടിക്കള്ളൻമാരുടെ ലക്ഷ്യം. ട്രെയിൻ വരുമ്പോൾ ട്രാക്കിനോട് ചേർന്നുനിൽക്കുകയും, മൊബൈൽ ഉപയോഗിച്ച് വാതിലിനോട് ചേർന്ന് നിൽക്കുന്നവരുടെ കയ്യിലേക്ക് വടി കൊണ്ട് അടിക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ മോഷണ രീതി. 

മുഹമ്മദ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇപ്പൊ ഉണ്ടായ ഒരനുഭവം

ബെംഗളൂരുവിൽ ബനസ്‌വാഡിക്കും യെശ്വന്ത്പൂരിനും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നു. ഞാൻ ട്രെയിനിന്റെ ഡോറിന്റെ അടുത്ത് മൊബൈലും പിടിച്ചു നിൽക്കുവായിരുന്നു.. അന്നേരം പുറത്തു നിന്നുള്ള മൂന്നാല് ചെക്കന്മാരിൽ ഒരുവൻ നല്ല ഒരു വടി കൊണ്ട് എന്റെ മൊബൈൽ ലക്ഷ്യമാക്കി അടിക്കുന്നു... ഭാഗ്യത്തിന് മൊബൈലിൽ കൊണ്ടില്ല... പക്ഷേ, കഴുത്തിൽ നല്ലൊരു അടി കൊണ്ടു. ഇതുപോലുള്ള സ്ഥലങ്ങളിൽ ട്രെയിനിൽ ഡോറിന്റെ അടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക കൂട്ടുകാരെ.