Thursday 11 October 2018 03:38 PM IST

കറുപ്പിനാല്‍ മാറി നില്‍ക്കേണ്ട... ഇതാ ഹു കെയേഴ്സ് കളര്‍ ക്യാംപെയിനിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കൂ

Shyama

Sub Editor

who_cares2

മറ്റുള്ളവരെക്കാൾ കൂടുതൽ, നമ്മൾ തന്നെയാണു കറുപ്പിനെ ചിലപ്പോൾ കൂടുതൽ കറുപ്പിക്കുന്നത്, കറുപ്പായാൽ നഷ്ടപ്പെടുന്ന നേട്ടങ്ങളെ വളർത്തുന്നതും നമ്മള്‍ തന്നെ. മാറ്റങ്ങൾ വരുന്നു എന്നു പറയുമ്പോഴും  ഇപ്പോഴും  മനസ്സിലെ വില്ലൻ കറുത്തതും നായിക വെളുത്തതുമാണ്. രാക്ഷസൻ എന്നു പറയുമ്പോഴേക്കും  കൊച്ചുകുഞ്ഞിന്റെ ഉള്ളിൽ ആദ്യം തെളിയുന്ന നിറം കറുപ്പാണ്, മാലാഖമാര്‍ എല്ലാം വെളുത്തതും. കുട്ടിക്കാലത്തു കഞ്ഞീം കറീം വച്ചു കളിക്കുമ്പോള്‍ വെളുത്ത കുട്ടി കറുത്ത കുട്ടിയോടു പറയും. ‘നീ സെര്‍െവന്‍റ്, ഞാന്‍ പ്രിന്‍സസ്...’

‘കളറിസ’ത്തിന് അത്രത്തോളം അടിമപ്പെട്ടു പോയവരാണു നാം. മനുഷ്യരെ നിറത്തിന്റെ പേരിൽ വേർതിരിക്കുന്ന കളറിസം എന്ന വിപത്ത്. വിജയത്തിന്‍റെ കാര്യത്തില്‍ നിറമല്ല കാര്യം എന്ന് എല്ലാ മേഖലയിലും തിരിച്ചറിവുകള്‍ വന്നു കഴിഞ്ഞു. എ ന്നിട്ടും ഇപ്പോഴും കല്യാണാലോചന സമയത്തു ‘െപണ്ണിനിത്തിരി നിറക്കുറവാ...’ എന്നു േകള്‍ക്കുമ്പോള്‍ കാരണവന്മാര്‍ മാത്രമല്ല, െചറുക്കനും െനറ്റി ചുളിക്കും. ഇതാ കറുപ്പിന്റെ വിവേചനങ്ങളെല്ലാം മാറി നില്‍ക്കട്ടെ...

വനിതയുടെ #whocarescolour ക്യാംപെയിനില്‍ പ്രതികരിക്കാം.