അയൺമാനെ അറിയില്ലേ... വെള്ളിത്തിരയിലെ സൂപ്പർ ഹീറോ... എന്നാൽ അങ്ങു ഹോളിവുഡിൽ മാത്രമല്ല അയൺമാനുള്ളത്...നമ്മുെട കേരളത്തിലുമുണ്ട് ഡോക്ടർ അയൺമാൻ- ഡോ. ബിബിൻ പി. മാത്യു. വ്യക്തിഗത കായികമത്സരങ്ങളിൽ ഏറ്റവും കഠിനമെന്ന വിശേഷണമുള്ള വേൾഡ് ട്രയാത്‌ലൺ ഫെഡറേഷൻ ഒമാനിലെ മസ്കത്തിൽ സംഘടിപ്പിച്ച അയൺമാൻ 70.3 മത്സരത്തിൽ പങ്കെടുത്ത്, വിജയിച്ച വ്യക്തിയാണു കോട്ടയം അയ്മനം സ്വദേശി ഡോ. ബിബിൻ. ഈ വർഷം ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ 1.9 കിലോമീറ്റർ കടലിലെ നീന്തൽ,-90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഒാട്ടം എന്നിവ ആറു മണിക്കൂർ 41 മിനിറ്റു കൊണ്ടാണു ബിബിൻ പൂർത്തിയാക്കിയത്. ഈ മത്സരങ്ങൾ പൂർത്തിയാക്കാൻ വേണ്ട നിശ്ചിത സമയം എട്ടു മണിക്കൂർ 30 മിനിറ്റ് ആണ്. കോട്ടയത്തെ കാരിത്താസ് മാതാ, ഭാരത് ഹോസ്പിറ്റൽ, എസ് എച്ച് മെഡിക്കൽ സെന്റർ എന്നിവിടങ്ങളെ ജനറൽ ആൻഡ്-ലാപ്രോസ്കോപിക് സർജറി സീനിയർ കൺസൽറ്റന്റായ ബിബിൻ, ഔദ്യോഗിക തിരക്കുകൾക്കിടയിലും സ്വന്തമായി ക്രമീകരിച്ച ഡയറ്റും വ്യായാമരീതികളും പരിശീലിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആ അനുഭവം ഡോ. ബിബിൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.-
ദിനചര്യയായ നീന്തൽ
കോട്ടയം അയ്മനം പുലിക്കുട്ടിശ്ശേരിയാണ് നാട്. മീനച്ചിലാറിന്റെ സമീപത്തായിരുന്നു വീട്.-അച്ഛൻ മാത്യു പൊലീസിലായിരുന്നു. അദ്ദേഹം-േദശീയതലത്തിൽ നീന്തൽ ച്യാംപൻ ആയിരുന്നു. നാലാം വയസ്സിലാണു നീന്തൽ പഠിക്കാൻ തുടങ്ങിയത്. കുളിക്കുന്നതെല്ലാം ആറ്റിൽ തന്നെ. ചെറുപ്പത്തിൽ തന്നെ നീന്തലിൽ എക്സ്പർട്ട് ആയി. എന്നാൽ പത്തു വയസ്സു കഴിഞ്ഞപ്പോഴാണ് ഒാരോ തരം നീന്തൽ സ്റ്റൈലുകളും ടെക്നിക്കുകളുമൊക്കെ അച്ഛൻ പരിശീലിപ്പിച്ചത്. സ്കൂളിലേക്കു പോകും മുൻപു പുലർച്ചെയായിരുന്നു പരിശീലനം. സ്കൂൾ പഠനകാലത്തു സംസ്ഥാനതല നീന്തൽ മത്സരങ്ങളിലൊക്കെ പങ്കെടുത്തു സമ്മാനം ലഭിച്ചിട്ടുണ്ട്.-ആലപ്പുഴ മെഡിക്കൽ കോളജിൽ ചേർന്നശേഷം നീന്തലിനു ചെറിയ ഇടവേള നൽകി. സർജറിയിൽ പിജി പഠനം കോട്ടയം മെഡിക്കൽ കോളജിൽ. പഠനത്തിന്റെയും മറ്റും തിരക്കു കാരണം നീന്തലിനു നൽകിയ ഇടവേള നീണ്ടുപോയി.
പഠനമൊക്കെ കഴിഞ്ഞ് 2015 ആയപ്പോൾ മാസ്റ്റേഴ്സ് നീന്തൽ മത്സരങ്ങളിലേക്കു ഞാനും അച്ഛനും പരിശീലനം ആരംഭിച്ചു. കോട്ടയം പുല്ലരിക്കുന്നിലെ നീന്തൽക്കുളത്തിലായിരുന്നു പരിശീലനം. അവിടെ വച്ചാണു ട്രയാത്‌ലൺ മത്സരത്തിനുവേണ്ടി പരിശീലിക്കുന്ന സ്കൂൾ കുട്ടിയെ പരിചയപ്പെട്ടത്. അവനിൽ നിന്നാണ് ഈ മത്സരത്തെ കുറിച്ചു ഞാൻ ആദ്യമായി കേൾക്കുന്നത്. നീന്തൽ, സൈക്ലിങ്, ഒാട്ടം- ഇവ മൂന്നും േചരുന്നതാണ് ട്രയാത്‌ലൺ. പിന്നീടു ഡൽഹിയിൽ വച്ചു നടന്ന ഒരു കോൺഫറൻസിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു സർജൻ ‘ഹൗ ടു ബി ആൻ അയൺമാൻ’ എന്ന വിഷയമാണ് അവതരിപ്പിച്ചത്. അദ്ദേഹം മത്സരത്തിൽ പങ്കെടുത്ത് അയൺമാൻ പട്ടം ലഭിച്ച വ്യക്തിയായിരുന്നു. അവിെട വച്ചാണ് ഞാൻ അയൺമാൻ എന്ന മത്സരത്തെ കുറിച്ച് അറിയുന്നത്. ട്രയാത്‌ലൺ എന്താണ് എന്നെല്ലാം അദ്ദേഹം വിശദമാക്കിയിരുന്നു. അതിൽ പങ്കെടുക്കണമെന്ന് മനസ്സിൽ ആഗ്രഹം മുളച്ചെങ്കിലും എനിക്ക് അതു കഴിയുമോ എന്നു സംശയമുണ്ടായിരുന്നു. കാരണം-ഒരു അപകടത്തെ തുടർന്നു കാലിനു പരുക്കു പറ്റി ശസ്ത്രക്രിയ നടത്തിയിരുന്നു. ഒാടാൻ സാധിക്കുമോ എന്നതായിരുന്നു ഭയം.
സൈക്ലിങ് പരിശീലനം
കോവിഡ് കാലത്ത് ഒരു വ്യായാമം എന്ന നിലയിൽ സൈക്ലിങ് തുടങ്ങിയിരുന്നു. പരിശീലകൻ ഒന്നും ഇല്ലായിരുന്നു. അപ്പോഴും-മനസ്സിൽ-ട്രയാത്‌ലൺ ഉണ്ടായിരുന്നു. സാധാ രണ എല്ലാവർക്കും ഈ മത്സരത്തിൽ നീന്തൽ ആണു കഠിനം. എന്നെ സംബന്ധിച്ചിടത്തോളം ആ മേഖലയിൽ ഞാൻ ശക്തനാണ്. പിന്നെ രണ്ടും കൽപിച്ചു പതിയെ ഒാടാൻ തുടങ്ങി. 2023ൽ ഞാൻ കോഴിക്കോട് ഒരു സ്പ്രിന്റ ് ട്രയാത്‌ലണിൽ പങ്കെടുത്തു. 750 മീറ്റർ നീന്തൽ, 20 കിലോമീറ്റർ സൈക്ലിങ്, അഞ്ചു കിലോമീറ്റർ ഒാട്ടം. അതിൽ വിജയിച്ചു. അവിെട വച്ചാണ് ഹാഫ് അയൺമാൻ മെഡൽ നേടിയ ആർക്കിടെക്റ്റ് ആയ ജിനോയെ പരിചയപ്പെടുന്നത്. പിന്നെ ആലപ്പുഴയിലെ ഡെന്റിസ്റ്റ് ആയ ഡോ. രൂപേഷിനെയും. അങ്ങനെ ആ മത്സരത്തെ കുറിച്ചു കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞു. കേരളത്തിൽ നിന്ന് ഒട്ടേറെ പേർക്ക് അയൺമാൻ മെഡൽ ലഭിച്ചിട്ടുണ്ട്.-
ശരീരഭാരം കുറയ്ക്കുന്നു
2017ൽ എന്റെ ശരീരഭാരം 95 കിലോ ആയിരുന്നു. 2018 ആയപ്പോഴേക്കും ഭാരം കുറയ്ക്കണമെന്ന ചിന്ത വന്നു. ഭക്ഷണത്തിന്റെ അളവു കുറച്ചു. നാരുകളുെടയും പ്രോട്ടീനിന്റെയും അളവു കൂട്ടി. പതിയെ ശരീരഭാരം കുറഞ്ഞു. ഇപ്പോൾ രണ്ടു നേരമാണു ഭക്ഷണം. 2024ലെ അയൺമാൻ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. അതിനു സാധിച്ചില്ല. പിന്നീടാണ് ഈ വർഷത്തെ മത്സരത്തിലേക്കു റജിസ്റ്റർ െചയ്തത്. ആദ്യമെല്ലാം ഒാടിയപ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പതിയെ അതു മാറി. തുടക്കത്തിൽ അഞ്ചു കിലോമീറ്റർ ഒാടുമായിരുന്നു. പിന്നീടു ദൂരം വർധിപ്പിച്ചു കൊണ്ടുവന്നു. 2024ൽ കൊച്ചിയിൽ നടന്ന സ്പൈസ് മാരത്തണിലും പങ്കെടുത്തു. അതു വിജയകരമായി പൂർത്തിയാക്കി. തുടർന്നു ചങ്ങനാശേരിയിൽ നടന്ന മാരത്തണിലും നേവി മാരത്തണിലും ഒാടി വിജയിച്ചു. അങ്ങനെ ഒാടാനുള്ള ആത്മവിശ്വാസം കിട്ടി. അതോടെയാണു ട്രയാത്‌ലണിൽ പങ്കെടുക്കാം എന്നു തീരുമാനിച്ചത്. റജിസ്റ്റർ െചയ്തശേഷം-മത്സരത്തിനു മാത്രമായി മൂന്നു മാസത്തെ പരിശീലനം നടത്തി. മത്സരത്തിൽ ധരിക്കാനുള്ള ട്രൈസ്യൂട്ട് മുംബൈയിൽ നിന്നാണു വരുത്തിച്ചത്.-
ചിട്ടയായ പരിശീലനം
പരിശീലനത്തിനു വേണ്ടി ഒരു നാൾ പോലും ജോലിയിൽ നിന്നു വിട്ടുനിന്നിട്ടില്ല. രാത്രി പത്തു മണിക്ക് ഉറങ്ങും. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. ഒൻപതു മണിയോടെയാണ് ആശുപത്രിയിൽ എത്തുക. ഇടയ്ക്കുള്ള സമയത്താണു പരിശീലനം. ആഴ്ചയിൽ രണ്ടു ദിവസം നീന്തൽ, രണ്ടു ദിവസം സൈക്ലിങ്, രണ്ടു ദിവസം ഒാട്ടം - ഇങ്ങനെയായിരുന്നു പരിശീലനം. ഞായറാഴ്ചകളിൽ ബ്രിക് വർക്കൗട്ട് െചയ്യും. അതായതു രണ്ട് ഇനം ഒരുമിച്ച്.
മത്സരദിവസം അടുക്കാറായപ്പോൾ ടെൻഷൻ ഒന്നും തോന്നിയില്ല. കടലിൽ നീന്തുന്നതിനെ കുറിച്ച് ഒാർത്തു ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. കാരണം ഞാൻ കടലിൽ പരിശീലനം നടത്തിയിട്ടില്ല. കൂടാതെ ജെല്ലി ഫിഷിന്റെ കുത്തുകിട്ടാം എന്നു നീന്തിയവർ പറഞ്ഞിരുന്നു. കുത്തേറ്റാൽ ചിലപ്പോൾ റിയാക്‌ഷൻ ഉണ്ടാകാൻ സാധ്യത ഉണ്ട്. കടലിൽ നീന്തുന്നതിനിെട ജെല്ലി ഫിഷിന്റെ കുത്തേറ്റ ഒരാൾ മരിച്ച വാർത്ത ഒരു സുഹൃത്തു ഫോണിൽ അയച്ചു തന്നു. അതോടെ ഭാര്യയ്ക്കും വീട്ടുകാർക്കും അൽപം െടൻഷൻ ആയി. ഭാര്യ ഗായത്രി മേരി അലക്സ് കുമരകം ഗവ. ആശുപത്രിയിലെ അനസ്തീസിയോളജിസ്റ്റാണ്. മൂന്നു മക്കളുണ്ട്. അമ്മ അന്നമ്മ മാത്യു.-
മത്സരത്തിനു മൂന്നു ദിവസം മുൻപു മസ്കത്തിൽ എ ത്തി. കടലിൽ നീന്തി നോക്കി. വലിയ കുഴപ്പമില്ലായിരുന്നു. മത്സരദിവസം രാവിലെ മുതൽ എന്തു െചയ്യണം എന്നുള്ളതു കൃത്യമായി ചാർട്ടു െചയ്തു. ഇത്ര മണിക്ക് എഴുന്നേൽക്കണം, ധ്യാനം, വാസ്‌ലിൻ പുരട്ടുക, അന്നജം കൂടിയ പ്രഭാതഭക്ഷണം കഴിക്കുക...-
മത്സരത്തിനിടെ കൃത്യമായ ഇടവേളകളിൽ ഉപ്പിന്റെ ക്യാപ്സൂളുകളും ഇലക്ട്രോലൈറ്റ് പാനീയങ്ങളും ഉപയോഗിച്ചു. ഒാടുമ്പോൾ ഹൃദയമിടിപ്പ് 160 മുകളിൽ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നീന്തുമ്പോൾ-ഭയപ്പെട്ടതുപോലെ ജെല്ലി ഫിഷിന്റെ പ്രശ്നമില്ലായിരുന്നു. മത്സരം തുടങ്ങുന്നതിനു മുൻപു നമ്മുെട കണങ്കാലിൽ ഒരു ചിപ്പ് പിടിപ്പിക്കും. അതിലൂെട ഒാരോ ഇനവും പൂർത്തിയാക്കാൻ എടുക്കുന്ന സമയം കൃത്യമായി അറിയാം. ഒാരോ ഇനവും ഇത്ര സമയത്തിനുള്ളിൽ തീർക്കണം. ഇല്ലെങ്കിൽ അയോഗ്യത കൽപിക്കും. ഒരു മണിക്കൂർ പത്തു മിനിറ്റിൽ തീർക്കേണ്ട നീന്തൽ ഞാൻ 35 മിനിറ്റിൽ പൂർത്തിയാക്കി. സൈക്ലിങ് മൂന്നു മണിക്കൂർ 29 മിനിറ്റു കൊണ്ടു പൂർത്തിയാക്കി. ഒാട്ടം രണ്ടു മണിക്കൂർ 18 മിനിറ്റു കൊണ്ടും. വഴിയിലെല്ലാം ഇ- ടോയ്‌ലറ്റ് സൗകര്യവും ഫസ്റ്റ് എയ്ഡ് സെന്ററുകളും ഉണ്ടാകും. പാനീയങ്ങളും പഴങ്ങളും മറ്റുമായി വോളന്റിയർമാരും വഴിയിലുടനീളം കാണും. ഞാൻ മത്സരത്തിനിടെ കാർബോഹൈഡ്രേറ്റ് ജെൽ, സോൾട്ട് ക്യാപ്സൂൾ, വെള്ളം എന്നിവ ഉപയോഗിച്ചു. പഴങ്ങൾ മുറിച്ചതും കഴിച്ചു. ഏഴു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കണം എന്നായിരുന്നു ലക്ഷ്യം. എന്നാൽ അതിലും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി. ഹാഫ് അയൺമാനിൽ ഒാരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന ദൂരത്തിലും ഇരട്ടി ദൂരമാണു ഫുൾ അയൺമാൻ മത്സരത്തിൽ. അതിൽ പങ്കെടുക്കുകയാണ് അടുത്ത ലക്ഷ്യം.---
നാം എപ്പോഴും പറയുന്നതു ചേസ് യുവർ ഡ്രീം എന്നല്ലേ..എന്നാൽ ചേസ് യുവർ ഗോൾ ആണ് ഉത്തമം. നമ്മുെട മുൻപിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ അതു കൈവരിക്കാൻ കൃത്യമായ പ്ലാനോടു കൂടി നാം-പ്രവർത്തിക്കും.