Saturday 23 October 2021 04:01 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കുറുമ്പുകൾക്കു നല്കാം ഏത്തപ്പഴം പാൻകേക്ക്, ഈസി റെസിപ്പി!

banananaaaa

ഏത്തപ്പഴം പാൻകേക്ക്

പാൻകേക്കിന്

1.മൈദ – 50 ഗ്രാം

മുട്ട – രണ്ട്

തേൻ – രണ്ടു ചെറിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

വെണ്ണ ഉരുക്കിയത് – ഒരു ചെറിയ സ്പൂൺ

പാൽ – 150 മില്ലി

ഫില്ലിങ്ങിന്

2.വെണ്ണ – ഒരു ചെറിയ സ്പൂൺ

‌3.ഏത്തപ്പഴം – ഒന്ന്, ചെറുതായി അരിഞ്ഞത്

4.പഞ്ചസാര – ഒരു വലിയ സ്പൂൺ

5.തേങ്ങ ചുരണ്ടിയത് – നാലു വലിയ സ്പൂൺ

ശർക്കര ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

6.ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙പാൻകേക്കിനുള്ള ചേരുവ ഒന്നിച്ചാക്കി യോജിപ്പിച്ചശേഷം അരിച്ചെടുത്തു 10 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙പിന്നീട് തവ ചൂടാക്കി, മാവ് കോരിയോഴിച്ചു ദോശപോലെ ചുട്ടെടുത്തു മാറ്റി വയ്ക്കുക.

∙ഇനി വെണ്ണ ചൂടാക്കി, നേന്ത്രപ്പഴം വഴറ്റി മൃദുവാകുമ്പോൾ പഞ്ചസാര ചേർക്കുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി കുറുകുമ്പോൾ ഏലയ്ക്കാപ്പൊടിയും ചേർത്തു വാങ്ങുക.

∙ഈ സ്റ്റഫിങ് അൽപാൽപമായി ഓരോ പാൻകേക്കിമുള്ളിലും വച്ചു ചുരുട്ടിയെടുക്കുക.

∙ശർക്കരപ്പാനിക്കൊപ്പം വിളമ്പാം.