Saturday 03 June 2023 03:01 PM IST : By സ്വന്തം ലേഖകൻ

സ്വാദോടെ വിളമ്പാം ഹെൽതി ബ്രോക്ക്‌ലി ടിക്കി, കുട്ടികൾക്കു സ്നാക്കായി കൊടുക്കാൻ അടിപൊളി വിഭവം!

broccoli

ബ്രോക്ക്‌ലി ചീസ് ടിക്കി

1.ബ്രോക്ക്‌ലി – അരക്കിലോ, പൂക്കളായി അടർത്തിയത്

ഉപ്പ് – ഒരു ചെറിയ സ്പൂൺ

2.ചീസ്, ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ

സവാള, പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ബ്രെഡ് പൊടിച്ചത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

ഉപ്പ് – പാകത്തിന്

3.വെണ്ണ – വറുക്കാൽ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ബ്രോക്ക്‌ലി ഉപ്പു ചേർത്ത വെള്ളത്തിൽ വേവിച്ചൂറ്റി വയ്ക്കണം.

‌∙ഇത് ഒരു ബൗളിലാക്കി ഫോർക്കു കൊണ്ടു നന്നായി ഉടയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙ഇത് ഓരോ ചെറിയ ഉരുളകളാക്കി അകത്ത് ചീസ് ഗ്രേറ്റ് ചെയ്തത് വച്ച് ഉരുട്ടി ടിക്കിയുടെ ആകൃതിയിലാക്കുക.

∙പാനില്‍ എണ്ണ ചൂടാക്കി വറുത്തു ചൂടോടെ വിളമ്പാം.