Saturday 27 March 2021 11:11 AM IST : By Vanitha Pachakam

സ്നാക്കായും സ്‌റ്റാർട്ടറായും കഴിക്കാം രുചിയൂറും ചിക്കൻ മോമോസ്!

momos

ചിക്കൻ മോമോസ്

1. മൈദ - 250 ഗ്രാം

ഉപ്പ്, വെള്ളം - പാകത്തിന്

2. നെയ്യ് - ഒരു വലിയ സ്പൂൺ

3. ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് - അരക്കിലോ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

സെലറി പൊടിയായി അരിഞ്ഞത് - നാലു ചെറിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് - നാലു ചെറിയ സ്പൂൺ

വെളുത്ത കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

മോമോ സോസിന്

4. പച്ചമുളക് - 100 ഗ്രാം

വറ്റൽമുളക് - 100 ഗ്രാം

വെളുത്തുള്ളി - 25 ഗ്രാം

5. നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

6. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദയും ഉപ്പും വെള്ളവും യോജിപ്പിച്ചു കുഴച്ചു മാവു തയാറാക്കി ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ നെയ്യ് ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റി മോമോസിനുള്ള സ്‌റ്റഫിങ് തയാറാക്കണം.

∙ ഓരോ ഉരുളയും കനം കുറച്ചു പരത്തി അതിനുള്ളിൽ സ്‌റ്റഫിങ് അൽപാൽപം നിറച്ചു കിഴി പോലെ കെട്ടിയ ശേഷം മോമോസ് അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ 15 മിനിറ്റ് വേവിക്കണം. മോമോ സോസിനൊപ്പം വിളമ്പാം.

∙ സോസ് തയാറാക്കാൻ നാലാമത്തെ ചേരുവ വഴറ്റിയ ശേഷം മയത്തിൽ അരയ്ക്കുക.

∙ ഇതിൽ നാരങ്ങാനീരും പാകത്തിനുപ്പും ചേർത്താൽ സോസ് റെഡി.