Monday 27 June 2022 03:54 PM IST

നാലുമണി ചായയ്ക്കൊപ്പം ഹെൽത്തി ചെറുപയർ ടിക്കി, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

tikkki

ചെറുപയർ ടിക്കി

1.ചെറുപയർ – ഒരു കപ്പ്

2.കടലമാവ് – അരക്കപ്പ്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ആംചൂർ പൗഡര്‍ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ/വെണ്ണ – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പയർ എട്ടു മണിക്കൂര്‍ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം അൽപം വെള്ളം ചേർത്തു പ്രഷർ കുക്കറിൽ വേവിക്കണം.

∙വെന്ത ശേഷം വെള്ളം ഊറ്റി മാറ്റി എടുത്തു വയ്ക്കുക.

∙ചെറുപയർ ഉടച്ച ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ഇതു വലിയ ടിക്കി ഷേപ്പിലാക്കി അൽപം എണ്ണ/വെണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി വറുത്തെടുക്കണം.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.