Friday 01 July 2022 11:42 AM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ ഹെൽത്തി ഓട്സ് ലഡു, തയാറാക്കാം ഈസിയായി!

oatsladoo

ഓട്സ് ലഡു

1.നെയ്യ് – ഒരു വലിയ സ്പൂൺ

2.കശുവണ്ടിപ്പരിപ്പ് നുറുക്ക് – ഒരു വലിയ സ്പൂൺ

ഉണക്കമുന്തിരി – അഞ്ച്

3.ഓട്സ് പൊടിച്ചത് – ഒരു കപ്പ്

4.ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൺ

പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്

തേങ്ങാ തിരുമ്മിയത് – മുക്കാൽ കപ്പ്

5.പാൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ നെയ്യൊഴിച്ച് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്ത് മാറ്റി വയ്ക്കുക.

∙ആ നെയ്യിൽ തന്നെ ഓട്സ് ചേർത്ത് ചെറുതീയിൽ രണ്ടു മിനിറ്റ് വറുത്തെടുക്കുക. ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

∙ഇതിൽ നാലാമത്തെ ചേരുവയും നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ചൂടായ പാൽ കുറേശ്ശെയായി ഒഴിച്ച് ഉരുളകളാക്കുക. ഓട്സ് ലഡു റെഡി.