Thursday 25 November 2021 12:43 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കൊരു സ്നാക്ക് ബോക്സ് റെസിപ്പി, പനീർ കീമ സാൻവിച്ച്!

sandwich

പനീർ കീമ സാൻവിച്ച്

1.റൊട്ടി – മൂന്നു സ്ലൈസ്

2.എണ്ണ – ഒരു ചെറിയ സ്പൂൺ

3.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – കാൽ ചെറിയ സ്പൂൺ

4.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

6.പനീർ ഗ്രേറ്റ് ചെയ്തത് – 75 ഗ്രാം

7.മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

8.വെണ്ണ – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙സവാള ഇളംബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക

∙മസാല മൂത്ത മണം വരുമ്പോൾ തക്കാളി, പനീർ, മല്ലിയില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.

∙റൊട്ടിക്കഷണങ്ങളിൽ വെണ്ണ പുരട്ടിയ റൊട്ടി, അതിനു മുകളിൽ പനീർ മിശ്രിതം നിരത്തുക.

∙വീണ്ടും വെണ്ണ പുരട്ടിയ റൊട്ടി വച്ച ശേഷം ഒരു നിര കൂടി പനീർ വയ്ക്കുക. അടുത്ത സ്ലൈസ് റൊട്ടികൊണ്ടു മൂടി ഒരു ഈർക്കിലി അല്ലെങ്കിൽ ടൂത് പിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.