Tuesday 11 April 2023 03:37 PM IST : By സ്വന്തം ലേഖകൻ

കഫേ സ്‌റ്റൈൽ പൊട്ടേറ്റോ ക്രിസ്പേഴ്സ് ഇനി വീട്ടിൽ തയാറാക്കാം, ഈസി റെസിപ്പി ഇതാ!

potato

പൊട്ടേറ്റോ ക്രിസ്പേഴ്സ്

1.ഉരുളക്കിഴങ്ങ് – അഞ്ച്

2.കോൺഫ്ളോര്‍ – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന് + രണ്ടു വലിയ സ്പൂൺ

3.സ്പ്രിങ് അണിയൻ – രണ്ടു വലിയ സ്പൂൺ

കാരറ്റ്, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചു വയ്ക്കുക.

∙ഇതിലേക്കു കോൺഫ്ളോർ ചേർത്തു യോജിപ്പിക്കുക.

∙മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി ചപ്പാത്തി മാവിനെന്നപോലെ കുഴച്ച് എടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ കോൺഫ്ളോർ ചേർക്കാം.

∙ഇതിൽ നിന്നും ഓരോ ചെറിയ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയിലാക്കി എണ്ണയിൽ വറുത്തു കോരുക.

∙സോസിനൊപ്പം വിളമ്പാം.