Saturday 23 October 2021 04:10 PM IST : By സ്വന്തം ലേഖകൻ

മധുരമൂറും തരിയുണ്ട, റവ കൊണ്ടൊരു കിടിലൻ റെസിപ്പി!

thariunda

തരിയുണ്ട

1.നെയ്യ് – രണ്ടു വലിയ സ്പൂൺ

2.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – കുറച്ച്

3.റവ വറുത്തത് – ഒരു ഗ്ലാസ്

4.തേങ്ങ ചുരണ്ടിയത് – ഒന്നര ഗ്ലാസ്

പഞ്ചസാര – ഒന്നര ഗ്ലാസ്

പാൽ – അര ഗ്ലാസ്

5.ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വഴറ്റിയ ശേഷം റവ വറുത്തതും ചേർത്തു നന്നായി വഴറ്റി മാറ്റിവയ്ക്കുക.

∙നാലാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. പഞ്ചസാര അലിഞ്ഞു കുറുകിത്തുടങ്ങുമ്പോൾ വാങ്ങി അതിലേക്കു ചൂടാറിയ റവയും ഏലയ്ക്കാപ്പൊടിയും ചേർത്തു ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.