Thursday 23 March 2023 03:04 PM IST : By shihab kareem

നോമ്പുതുറ വിഭവങ്ങളിൽ ഇന്ന് ‘തേങ്ങ പൂവപ്പം’

thengapoo_appam ഫോട്ടോ : ലെനിൻ എസ്. ലങ്കയിൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: shabas khan, Chef,Holiday Inn,Kochi

ഇത് റമസാൻ നോമ്പിന്റെ പുണ്യദിനങ്ങൾ. ഉപവാസം അനുഷ്ഠിക്കുന്ന പകലുകളും പുണ്യത്തിന്റെ രുചി വിരുന്നൊരുക്കുന്ന ഇഫ്താർ സന്ധ്യകളും എത്തി. പതിവിൽ നിന്നു മാറി ഇത്തവണ നോമ്പു തുറക്കുന്നത് ചില ആരോഗ്യവിഭവങ്ങളുമായി ആയാലോ. ഹെൽതി ഫൂ‍ഡ് ആണെങ്കിലും രുചിയുടെ കാര്യത്തിലും ഇവ മുന്നിൽ തന്നെ. വനിത പാചകത്തിനു വേണ്ടി രുചിയും ആരോഗ്യവും കൈ കോർക്കുന്ന നോമ്പു തുറ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത് കൊച്ചി ഹോളിഡേ ഇന്നിലെ സൂസ് ഷെഫ് ഷിഹാബ് കരീം. ഇന്ന് ‘തേങ്ങാ പൂവപ്പം’.

1. അരിപ്പൊടി – 200 ഗ്രാം

2. ചൂടുവെള്ളം – പാകത്തിന് തേങ്ങാപ്പാൽ – 150 മില്ലി

ഉപ്പ് – പാകത്തിന്

പഞ്ചസാര – 40 ഗ്രാം

തേങ്ങ ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ

3. തേങ്ങാപ്പാൽ – 50 മില്ലി

ഏലയ്ക്കാപ്പൊടി – രണ്ടു ഗ്രാം

പാകം ചെയ്യുന്ന വിധം

∙ അരിപ്പൊടി രണ്ടാമത്തെ ചേരുവ ചേർത്തു കുഴച്ചു മാവു തയാറാക്കുക.

∙ ഇതിൽ നിന്നു ചെറിയ ഉരുളകളുണ്ടാക്കി ഫോ ർക്ക് വച്ച് അമർത്തി പൂവിന്റെ ആകൃതിയിലാക്കുക.

∙ ആവിയിൽ വച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക.

∙ തേങ്ങാപ്പാലിൽ ഏലയ്ക്കാപ്പൊടി ചേർത്തു യോജിപ്പിച്ചതിനൊപ്പം വിളമ്പാം.

വായിക്കാം: റമസാൻ നോമ്പിന് വിളമ്പാൻ ആരോഗ്യം നിറഞ്ഞ എട്ടു വിഭവങ്ങൾ