Saturday 20 July 2024 02:11 PM IST : By സ്വന്തം ലേഖകൻ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു ഇതാ ബീറ്റ്റൂട്ട് റോളപ്പ്സ്, ഈസി റെസിപ്പി!

beetrollups

ബീറ്റ്റൂട്ട് റോളപ്പ്സ്

1.വെണ്ണ – അര ചെറിയ സ്പൂൺ

2.ബീറ്റ്റൂട്ട് വലിയ കഷണങ്ങളാക്കി മുറിച്ചത് – കാൽ കപ്പ്

വെളുത്തുള്ളി – രണ്ട് അല്ലി

3.കടലമാവ് – മൂന്നു വലിയ സ്പൂൺ

വെള്ളം – പാകത്തിന്

ഉപ്പ് – പാകത്തിന്

4.വെണ്ണ ഉരുക്കിയത് – ഒരു ചെറിയ സ്പൂൺ

5.കാപ്സിക്കം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

6.മുട്ട – രണ്ട്, അടിച്ചത്

7.വറ്റൽമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ വെണ്ണ ചൂടാക്കി ബീറ്റ്റൂട്ടും വെളുത്തുള്ളിയും റോസ്‌റ്റ് ചെയ്യുക.

∙തണുക്കുമ്പോൾ മൂന്നാമത്തെ ചേരുവയും ചേർത്തു മയത്തിൽ അരയ്ക്കണം.

∙പാൻ ചൂടാക്കി അൽപം വെണ്ണ ബ്രഷ് ചെയ്തു ക്രെപ്സ് തയാറാക്കി വയ്ക്കുക.

∙മറ്റൊരു പാനിൽ വെണ്ണ ചൂടാക്കി കാപ്സിക്കം വഴറ്റണം.

∙ഇതിലേക്കു മുട്ടയും ചേർത്തു ചിക്കിയെടുക്കുക.

∙ഏഴാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.

∙ഇതു തയാറാക്കിയ ക്രെപ്സിൽ വച്ചു റോൾ ചെയ്യുക.

∙ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes