Tuesday 19 December 2023 04:45 PM IST : By സ്വന്തം ലേഖകൻ

സിമ്പിളും ടേസ്റ്റിയുമാണ് ഈ കാരറ്റ് ഹൽവ; മധുരപ്രേമികള്‍ക്കായി സൂപ്പര്‍ റെസിപ്പി

Gajar-ka-halwa തയാറാക്കിയത്: മെര്‍ലി. എം. എല്‍ദോ. പാചകക്കുറിപ്പിനു കടപ്പാട്: ദുര്‍ഗ ചെല്ലാറാം ഫൂഡ് ടെക്നോളജിസ്റ്റ് & ഡയറ്റീഷന്‍, ബെംഗളൂരു.

1. കാരറ്റ് – അരക്കിലോ, ഗ്രേറ്റ് ചെയ്തത്

പഞ്ചസാര – ഒരു കപ്പ്

2. നെയ്യ് – ഒരു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

3. ഖോവ – അരക്കപ്പ്, പൊടിച്ചത്

4. ബദാം വറുത്തു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചെറിയ പ്രഷർ കുക്കറിൽ കാരറ്റും പഞ്ചസാരയും ചേർത്ത് ഇടത്തരം തീയിൽ വേവിക്കുക. പ്രഷർ കളഞ്ഞു കുക്കർ തുറന്നു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു ചെറുതീയിൽ വേവിക്കുക. 

∙ പാത്രത്തിന്റെ വശങ്ങളിൽ നിന്നു കാരറ്റ് വിട്ടു വരുന്ന പരുവത്തിൽ ഖോവ ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.

∙ ബദാം വറുത്തതു കൊണ്ടലങ്കരിച്ചു ചൂടോടെ വിളമ്പാം.

Tags:
  • Desserts
  • Pachakam