കുട്ടികളുടെ സ്കൂൾ തുറക്കാറായി. സ്നാക്ക് ബോക്സിലും ലഞ്ച് ബോക്സിലും എന്തു നൽകും എന്നോർത്തു തല പുകയുകയാണോ. ഇതാ അതിനായി ഒരു കലക്കൻ റെസിപ്പി...
അണിയൻ ചീസ് ടോസ്‌റ്റ്
1.സവാള – ഒന്നിന്റെ പകുതി
2.മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
പച്ചമുളക്– 2, പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3.ബ്രെഡ് – രണ്ടു സ്ലൈസ്
4.വെണ്ണ – പാകത്തിന്
5.ചീസ്, ഗ്രേറ്റ് ചെയ്തത് – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙സവാള കനം കുറച്ച് വട്ടത്തിൽ അരിഞ്ഞു വയ്ക്കുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ഒരു സ്ലൈസ് ബ്രെഡ് എടുത്ത് രണ്ടു വശത്തും വെണ്ണ പുരട്ടുക.
∙ഒരു വശത്ത് ചീസ് വിതറി മുകളിൽ സവാള മിശ്രിതം വച്ച് വീണ്ടും ചീസ് വിതറണം.
∙രണ്ടു വശത്തും വെണ്ണ പുരട്ടിയ മറ്റൊരു ബ്രെഡ് സ്ലൈസു കൊണ്ട് മൂടി ചൂടായ തവയിൽ ഗ്രിൽ ചെയ്ത് എടുക്കാം.