Friday 01 October 2021 12:15 PM IST : By Vanitha Pachakam

ഡയറ്റ് ചെയ്യുന്നവർക്കായി തയാറാക്കാം പാസ്ത കേപ്പേഴ്സ് സാലഡ്!

saaaaalad

പാസ്ത കേപ്പേഴ്സ് സാലഡ്

1. പാസ്ത - അരക്കിലോ

2. ഒലിവ് ഒായിൽ - രണ്ടു വലിയ സ്പൂൺ

3. വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ

ടുമാറ്റോ സോസ് - അരക്കപ്പ്

4. ഒലിവ് കുരു കളഞ്ഞത് - നാല്

കേപ്പേഴ്സ് - രണ്ടു വലിയ സ്പൂൺ

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

5. ബേസിൽ ലീവ്സ് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാസ്ത പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചൂറ്റി വയ്ക്കണം.

∙ എണ്ണ ചൂടാക്കി, വെളുത്തുള്ളി ചതച്ചതും ടുമാറ്റോ സോസും ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു വേവിച്ചൂറ്റിയ പാസ്ത ചേർത്തിളക്കി യോജിപ്പിക്കണം. പാസ്തയിൽ വെളുത്തുള്ളിയും സോസും നന്നായി പിടിക്കുന്നതാണ് കണക്ക്. അടുപ്പിൽ നിന്നും വാങ്ങുക.

∙ നാലാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം വീണ്ടും അടുപ്പത്തു വയ്ക്കുക. ഇളക്കി വാങ്ങുക.

∙ ബേസിൽ ലീവ്സ് കൊണ്ടലങ്കരിച്ചു വിളമ്പുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks