Monday 06 January 2025 11:20 AM IST

ആരോഗ്യം പകരും റാഗി കേക്ക്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി!

Liz Emmanuel

Sub Editor

raagi cakee

റാഗി കേക്ക്

1.റാഗി പൊടി – അരക്കപ്പ്

കൊക്കോ പൗഡർ – രണ്ടു വലിയ സ്പൂൺ

ശർക്കര പൊടിച്ചത് – കാൽ കപ്പ്

ബേക്കിങ് പൗഡർ‌ – കാല്‍ ചെറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു സ്പൂണിന്റെ എട്ടിൽ ഒന്ന്

2.തൈര് – കാൽ കപ്പ്

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

പാൽ – കാൽ–അരക്കപ്പ്

3.ഡാർക്ക് ചോക്‌ലെറ്റ് – അരക്കപ്പ്

4.നട്സ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 180 ‍ചൂടാക്കിയിടുക.

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙മറ്റൊരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഇതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന ചേരുവ അൽപാൽപം വീതം. കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക.

∙മയം പുരട്ടിയ കേക്ക് ടിന്നിൽ ഒഴിച്ച് 30–40 മിനിറ്റു ബേക്ക് ചെയ്യുക.

∙ഡാർക്ക് ചോക്‌ലെറ്റ് ഉരുക്കി കേക്കിനു മുകളിൽ ഒഴിച്ച് നട്സ് വിതറി വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Desserts