Saturday 21 September 2019 06:14 PM IST : By ശില്പ ബി. രാജ്

രുചിയിൽ കേമനായി റവ ഉണ്ണിയപ്പം

Rawa-unniyappam ഫോട്ടോ : സരുൺ മാത്യു

1. റവ – ഒരു കപ്പ്

അരിപ്പൊടി – അരക്കപ്പ്

വെണ്ണ – ഒരു ചെറിയ സ്പൂൺ

2. പാൽ – പാകത്തിന്

3. പാളയംകോടൻ പഴം മയത്തിൽ ഉടച്ചത് – കാൽ കപ്പ്

ശർക്കര ചുരണ്ടിയത് – കാൽ കപ്പ്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ റവയും അരിപ്പൊടിയും യോജിപ്പിച്ച്, അതിൽ വെണ്ണ ചേർത്തു വിരലുകള്‍ കൊണ്ടു ഞെരടി യോജിപ്പിക്കുക.

∙ ഇതിലേക്കു പാകത്തിനു പാൽ ഒഴിച്ചു കലക്കി പഴവും ശർക്കരയും ചേർത്തിളക്കി അനക്കാതെ അരമണിക്കൂർ വയ്ക്കുക.

∙ പിന്നീട് ഉണ്ണിയപ്പക്കാരയിൽ എണ്ണ ചൂടാക്കി, ഓരോ കുഴിയിലും ഓരോ സ്പൂൺ മാവ് ഒഴിച്ചു വറുത്തു കോരുക.

Tags:
  • Pachakam
  • Snacks