Tuesday 03 December 2024 12:43 PM IST : By സ്വന്തം ലേഖകൻ

നാവിൽ അലിഞ്ഞിറങ്ങും രുചി, തയാറാക്കാം വൈറ്റ് ചോക്‌ലെറ്റ് ഫ‍ജ്!

white fudge

വൈറ്റ് ചോക്‌ലെറ്റ് ഫ‍ജ്

1.മൈദ – 220 ഗ്രാം

ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

2.വെണ്ണ – 140 ഗ്രാം

വൈറ്റ് ചോക്‌ലെറ്റ് – 150 ഗ്രാം

3.മുട്ട – രണ്ട്

പഞ്ചസാര – 170 ഗ്രാം

4.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

5.വൈറ്റ് ചോക്‌ലെറ്റ് ചിപ്സ് – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙അവ്ൻ 180 0 c ൽ ചൂടാക്കിയിടുക.

∙9*9 ഇഞ്ച് വലുപ്പത്തിലുള്ള പാൻ മയം പുരട്ടി വയ്ക്കണം.

∙ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്ത് ഡ‍ബിൾ ബോയിലിങ് രീതിയിൽ ചോക്‌ലെറ്റ് ഉരുക്കണം.

∙മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ ബീറ്റര്‍ ഉപയോഗിച്ച് അടിക്കണം. നല്ല മയം വരണം. വനില എസ്സൻസും ചേർത്തു വീണ്ടും അടിക്കുക.

∙ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ മിശ്രിതം ചേർത്ത് ഇളക്കി യോജിപ്പിക്കണം.

∙ചോക്‌ലെറ്റ് വെണ്ണ മിശ്രിതവും ചോക‌ലെറ്റ് ചിപ്സും ചേർത്തിളക്കി തയാറാക്കിയ പാനിൽ ഒഴിക്കുക.

∙മുകളിൽ ബദാം അരിഞ്ഞത് വിതറി 30–345 മിനിറ്റു ബേക്ക് ചെയ്യാം.

Tags:
  • Desserts
  • Easy Recipes
  • Pachakam