ചൈനീസ് ഡംപ്ലിങ്
1. വനസ്പതി - നാലു ചെറിയ സ്പൂൺ
വെള്ളം - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
2. മൈദ - രണ്ടു കപ്പ്
3. മുട്ട - ഒന്ന്
ഫില്ലിങ്ങിന്
4. എണ്ണ - പാകത്തിന്
5. വെളുത്തുള്ളി തൊലിയോടു കൂടി ചതച്ചത് - രണ്ടു ചെറിയ സ്പൂൺ
6. പച്ചമുളകു വട്ടത്തിൽ അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ്
7. ചിക്കൻ വേവിച്ചു പിച്ചിക്കീറിയത് - ഒരു കപ്പ്
മീൻ/ചെമ്മീൻ പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
പോർക്ക് പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
കരൾ പൊടിയായി അരിഞ്ഞത് - കാൽ കപ്പ്
8. കാരറ്റ്, ബീൻസ്, കാബേജ് എന്നിവ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് - ഓരോന്നും അരക്കപ്പ് വീതം
സെലറി പൊടിയായി അരിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു വലിയ പാത്രത്തിലാക്കി തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ മൈദ ചേർത്തു തുടരെയിളക്കണം. ഇതിൽ മുട്ട ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു ചെറിയ ഉരുളകളാക്കുക.
∙ ഇതു പരത്തി അകത്ത് ഫില്ലിങ് വച്ച് അറ്റം പിരിച്ചു വച്ച് ഒട്ടിക്കുക. ആ വിയിൽ വേവിച്ചു ചൂടോടെ വിളമ്പാം.
∙ ഫില്ലിങ് തയാറാക്കാൻ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിക്കോരുക.
∙ ആറാമത്തെ ചേരുവ യഥാക്രമം വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തു പാത്രം അടച്ചു വച്ചു വേവിക്കണം. ആവശ്യമെങ്കിൽ അൽപം വെള്ളം തളിക്കാം.
∙ ഇതിൽ എട്ടാമത്തെ ചേരുവ ചേർത്ത് നന്നായി ചിക്കിത്തോർത്തി എടുക്കുക.