Wednesday 05 January 2022 11:46 AM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിലൊരു ചിക്കൻ പോള, മലബാർ സ്പെഷ്യൽ റെസിപ്പി!

chickpola

ചിക്കൻ പോള

1.അരി – അരക്കിലോ, കുതിർത്തത്

2.മുട്ട – നാല്

3.ചിക്കൻ – 200 ഗ്രാം

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.എണ്ണ – നാലു വലിയ സ്പൂൺ

5.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളഉത്തുള്ളി – മൂന്ന അലലി, അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

6.മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

7.തക്കാളി – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

8.മല്ലിയില അരിഞ്ഞത് – ഒരു പിടി

പാകം ചെയ്യുന്ന വിധം

∙അരിയിൽ മുട്ട ചേർത്തു മിക്സിയിൽ അരയ്ക്കണം.

∙ചിക്കൻ വേവിച്ച് പൊടിയായി അരിഞ്ഞു വയ്ക്കണം.

∙എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക. വാടിയശേഷം പൊടികൾ ചേർത്തിളക്കി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ചിക്കൻ വേവിച്ചതും ചേർത്തിളക്കി നന്നായി വരട്ടി മല്ലിയിലയും ചേർത്തു വാങ്ങുക.

∙നോൺസ്‌റ്റിക് പാൻ ചൂടാക്കി അരച്ചു വച്ചിരിക്കുന്ന കൂട്ടിന്റെ അഞ്ചിലൊരു ഭാഗം ഒഴിക്കുക. ഇതിനു മുകളിൽ ചിക്കൻ മസാലയുെ അഞ്ചിലൊരു ഭാഗം നിരത്തി, പാത്രം അടച്ചുവച്ചു ചെറുതീയിൽ വേവിക്കണം.

∙മുഴുവൻ മാവും മസാലയും ഇങ്ങനെ വേവിച്ചെടുക്കണം.