Saturday 18 November 2023 11:50 AM IST : By Subha C.T

വിളർച്ച ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും പേരയ്ക്ക കൊണ്ട് രുചിയൂറും ജ്യൂസ്!

guava

ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴമാണ് പേരയ്ക്ക. വിറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് പേരയ്ക്കയിൽ. ഇതാ പേരയ്ക്ക കൊണ്ട് ഒരു സ്പെഷൽ റെസിപ്പി.

ചേരുവകൾ

∙പഴുത്ത പേരയ്ക്ക – ഒന്ന്

∙പാൽ – ഒരു കപ്പ്

∙പഞ്ചസാര – ഒരു ടീസ്പൂൺ

തയാറാക്കേണ്ട വിധം

നല്ല പഴുത്ത പേരക്ക പിന്നെ കുറച്ച് തണുത്ത പാലും ആവശ്യമെങ്കിൽ മാത്രം കുറച്ച് പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.നല്ല സ്വാദിഷ്ടമായ എനർജറ്റിക്കായ ഒരു ബ്യൂട്ടിഫുൾ ജ്യൂസ് റെഡിയായി.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Snacks