Friday 02 February 2024 04:14 PM IST : By Subha C.T

രുചികരവും ആരോഗ്യപ്രദവുമായ വാഴച്ചുണ്ടു വട, തയാറാക്കാം ഈസിയായി!

vazhapooo

കുടപ്പൻ എന്നും വാഴച്ചുണ്ട് എന്നുമൊക്കെ അറിയപ്പെടുന്ന വാഴപ്പൂവ് കൊണ്ടു രുചിയൂറും വട തായാറാക്കാം. രുചികരവും അതിലേറെ ആരോഗ്യപ്രദവുമായ ഈ വട കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ
1.വാഴപൂവ് - ഒന്ന്

2.കടലപരിപ്പ് - ഒരു ചെറിയ ഗ്ലാസ്സ്

3.സവാള – ഒന്ന്

4.പച്ചമുളക് - ഒന്ന്

5.ഇഞ്ചി - ഒരു കഷണം

6.വെളുത്തുള്ളി - നാല് അല്ലി

7.ഉപ്പ് – പാകത്തിന്

8.കറിവേപ്പില – രണ്ട് തണ്ട്

തയാറാക്കുന്ന വിധം

∙കടലപ്പരിപ്പ് വെള്ളത്തിൽ കുതിർത്ത് മിക്സിയിൽ അരച്ചു വയ്ക്കുക.

∙വാഴപ്പൂവ് ചെറുതായി അരിഞ്ഞ് കടലപ്പരിപ്പ് മിക്സിയിൽ അരച്ചെടുത്ത അതിനോട് കൂടി യോജിപ്പിക്കുക.

‍∙ചുവന്ന മുളക്, ഇഞ്ചി, വെളുത്തുള്ളി, എല്ലാം ചേർത്ത് നന്നായി മിക്സ് ആക്കി കുറച്ചുനേരം വയ്ക്കുക.

∙പരിപ്പുവട പോലെ പരത്തി എണ്ണയിൽ വറുത്തു കോരാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks