Thursday 08 June 2023 03:34 PM IST : By സ്വന്തം ലേഖകൻ

നാലുമണി ചായയ്ക്കൊപ്പം കഴിക്കാം വെജ് നഗറ്റ്സ്, ഈസി റെസിപ്പി!

nuggets

വെജ് നഗറ്റ്സ്

1.ഉരുളക്കിഴങ്ങ് – മൂന്ന്

2.പനീർ, ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

കാരറ്റ് – ഒന്നിന്റെ പകുതി, ഗ്രേറ്റ് ചെയ്തത്

കാപ്സിക്കം – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

കാബേജ്, ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

ഗ്രീൻപീസ്, വേവിച്ചത് – കാൽ കപ്പ്

വെളുത്തുള്ളി, ഗ്രേറ്റ് ചെയ്തത് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ

ബ്രെഡ് പൊടിച്ചത് – മൂന്നു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.മൈദ – രണ്ടു വലിയ സ്പൂൺ

കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

വെള്ളം – പാകത്തിന്

4.ബ്രെഡ് പൊടിച്ചത് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ ഉരുളക്കിഴങ്ങ് ഉടച്ചതും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇതിൽ നിന്നും അൽപം എടുത്ത് ചെറിയ ഉരുളകളാക്കി നഗറ്റ്സിന്റെ ആകൃതിയിലാക്കണം.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അയഞ്ഞ മാവു തയാറാക്കുക.

∙ഓരോ നഗറ്റ്സും മാവിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙സോസിനൊപ്പം വിളമ്പാം.