മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ലൂസ് ഡെനിം ഔട്ഫിറ്റിലാണ് താരം. ടൂ ഷെയ്ഡ് കളറിലുള്ള ഡെനിം ഷര്‍ട്ടും പാന്റ്സുമാണ് താരം ധരിച്ചത്. ലൂസ് ഫിറ്റിലുള്ള വസ്ത്രത്തില്‍ അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് മഞ്ജു വാരിയര്‍.

പുട്ടപ്പ് ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. വൈറ്റ് ഷൂവാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്. ‘പ്രായം വീണ്ടും റിവേഴ്സ് ഗിയറിൽ, ക്യൂട്ട് മാലാഖയെ പോലെ മഞ്ജു ചേച്ചി’ എന്നിങ്ങനെ ആരാധകര്‍ കുറിക്കുന്നു. മനോഹര ചിത്രങ്ങള്‍ കാണാം..
