Friday 10 June 2022 03:06 PM IST : By സ്വന്തം ലേഖകൻ

ചിക്കൻ മക്രോണി സാലഡ്, സാലഡ് പ്രേമികൾക്ക് രുചിയൂറും റെസിപ്പി!

saladchi

ചിക്കൻ മക്രോണി സാലഡ്

അരക്കിലോ ചിക്കൻ ഉപ്പിട്ടു വേവിച്ച് ഇറച്ചി മാത്രം പിച്ചിയെടുക്കണം. കാൽ കിലോ തക്കാളി, 50 ഗ്രാം കാബേജ്, അര ചെറിയ സ്പൂൺ കുരുമുളകുപൊടി, മൂന്നു ചെറിയ സ്പൂൺ മയണീസ്, പാകത്തിനുപ്പ് എന്നിവ യോജിപ്പിച്ചു ചിക്കനിൽ ചേർത്തു വയ്ക്കുക. കാൽ കിലോ മാക്രോണി വേവിച്ചൂറ്റി കാൽ കപ്പ് തൈരു ചേർത്തു യോജിപ്പിച്ച ശേഷം ചിക്കൻ കൂട്ടും ചേർത്തിളക്കുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes