Saturday 27 November 2021 02:22 PM IST : By Preetha Jayarajan

ഊണിനൊപ്പം ഒഴിച്ചുകൂട്ടാൻ വെറൈറ്റി റെസിപ്പി, പച്ചനെല്ലിക്ക ഒഴിച്ചുകറി!

nellikk

പച്ചനെല്ലിക്ക ഒഴിച്ചുകറി

അഞ്ചു നെല്ലിക്ക കുരു നീക്കിയത്, ഒരു കപ്പ് തിരുമ്മിയ തേങ്ങ, മൂന്നു പച്ചമുളക്, അരയിഞ്ചു കഷണം ഇഞ്ചി, ഒരു ചെറിയ സ്പൂൺ ജീരകം, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് അരച്ചെടുത്ത്, അരക്കപ്പ് വെള്ളവും ചേർത്ത് അടുപ്പത്തു വച്ചു തിളപ്പിക്കുക. തിള വന്ന ശേഷം ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് ഉടച്ചതും ഉപ്പും ചേർത്തു പതഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക. എണ്ണ ചൂടാക്കി കടുക്, അര ചെറിയ സ്പൂൺ ഉലുവ, മൂന്നു വറ്റൽമുളകു മുറിച്ചത്, മൂന്നു തണ്ടു കറിവേപ്പില എന്നിവ താളിച്ചു കറിയിൽ ചേർക്കുക.

Tags:
  • Vegetarian Recipes
  • Lunch Recipes
  • Easy Recipes
  • Pachakam