ശിശുദിനാശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ താരങ്ങൾ. പ്രിയനായകൻമാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയും രസകരമായ ചിത്രങ്ങൾ സഹിതമാണ് ഫെയ്സ്ബുക്കിൽ ശിശുദിനാശംസകൾ പങ്കുവച്ചത്.
തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രങ്ങൾക്കൊപ്പം മകന്‍ ഇസഹാക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ചാക്കോച്ചന്റെ ശിശുദിനാശംസ. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന ആശംസയാണ് താരം ആരാധകര്‍ക്കായി നല്‍കുന്നത്.
മക്കൾക്കൊപ്പമുള്ള ഒരു രസികൻ നിമിഷത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയസൂര്യയുടെ ആശംസകൾ.
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് വന്ന ശേഷമുള്ള, മകനുമൊത്തുള്ള ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.