Monday 21 September 2020 04:16 PM IST : By സ്വന്തം ലേഖകൻ

മറവിരോഗികൾക്ക് ആശ്രയമായി എആർഡിഎസ്ഐ: രോഗീപരിചരണത്തിനു സഹായം തേടി വിളിക്കാൻ ഹെൽപ്‌ലൈനും

ardsi345

നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും മറവിരോഗം ഉണ്ടോ? എന്തു ചികിത്സ ചെയ്യണമെന്നോ, രോഗിയെ എങ്ങനെ പരിചരിക്കണമെന്നോ ആശയക്കുഴപ്പമുണ്ടോ? നിങ്ങളെ പോലെയുള്ളവർക്കുള്ളതാണ് എആർഡിഎസ്ഐ അഥവാ ആൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റ‍ഡ് ഡിസോഡേഴ്സ് സൊസൈറ്റി ഒാഫ് ഇന്ത്യ കേന്ദ്രങ്ങൾ.

മലയാളിയായ ഡോ. ജേക്കബ് റോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ 1992ൽ രൂപീകരിക്കപ്പെട്ട ഈ സംഘടന ദേശീയതലത്തിൽ മറവിരോഗം സംബന്ധിച്ചുള്ള ഗവേഷണങ്ങൾ നടത്തുകയും മറവിരോഗികളുടെ പരിചരണവും അതു സംബന്ധിച്ചുള്ള പരിശീലനവും നൽകുകയും ചെയ്യുന്നു.

തൃശൂരിലെ കുന്നംകുളത്തായിരുന്നു ആദ്യ എആർഡിഎസ്ഐ കേന്ദ്രം സ്ഥാപിച്ചത്. നിലവിൽ ഇന്ത്യയൊട്ടാകെ 24 സിറ്റികളിൽ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ, തിരുവനന്തപുരത്തും എറണാകുളത്തും മുഴുവൻ സമയ പരിചരണ കേന്ദ്രങ്ങളുണ്ട്. കൂടാതെ, കൊച്ചിയിലും തൃശൂരും കോഴിക്കോടുമായി ആറ് എആർഡിഎസ്ഐ കേന്ദ്രങ്ങളുമുണ്ട്.

മറവിരോഗികൾക്കായുള്ള ഡേ കെയർ സെന്ററുകൾ, ഡിമൻഷ്യ മുഴുവൻ സമയ പരിചരണ കേന്ദ്രങ്ങൾ, മെമ്മറി ക്ലിനിക്കുകൾ, നാഷനൽ ഡിമൻഷ്യ ഹെൽപ്‌ലൈൻ, ജീറിയാട്രിക് കെയർ സെന്റർ, മറവിരോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ, മറവിരോഗികളെ പരിചരിക്കുന്നവർക്ക് പിന്തുണ എന്നിങ്ങനെ ഒട്ടേറെ സേവനങ്ങളാണ് സംഘടന വഴി നടപ്പിലാകുന്നത്. മറവിരോഗികളെ പരിചരിക്കുന്നതിൽ ആരോഗ്യപ്രവർത്തകരും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരിശീലനം, അൽസ്ഹൈമേഴ്സ് ഉൾപ്പെടെ വിവിധതരം മറവിരോഗങ്ങൾ സംബന്ധിച്ചുള്ള ബോധവത്കരണം എന്നിവയും നടത്തുന്നു.

മറവിരോഗികളെ പരിചരിക്കുന്നതു സംബന്ധിച്ചുള്ള എന്തു സംശയങ്ങൾക്കും എആർഡിഎസ്ഐ ഹെൽപ്‌ലൈൻ നമ്പറുകളിൽ വിൽക്കാം.

9846198471, 9846198473, 9846198786

Tags:
  • Manorama Arogyam
  • Health Tips