Monday 11 May 2020 04:33 PM IST

രോഗിയെ പരിപാലിക്കുന്ന വിവരം കുടുംബത്തിലുള്ളവരോട് പോലും പറഞ്ഞിരുന്നില്ല: നിപ്പ രോഗിയെ പരിചരിച്ച ഒരു നഴ്സിന്റെ അനുഭവം വായിക്കൂ...

Sruthy Sreekumar

Sub Editor, Manorama Arogyam

nurses1
നഴ്സ് സോം പി ജോസഫ് ഫോട്ടോ: ശ്യാം ബാബു

ജൂൺ മാസത്തിലാണ് ആ യുവാവ് ആശുപത്രിയിൽ വരുന്നത്. പനിയായിരുന്നു. വേറെ ഒരു ആശുപത്രിയിൽ കാണിച്ചിട്ടും പനിക്കു കുറവില്ലാത്തതിനാലാണ് ആസ്റ്ററിൽ എത്തിയത്. എമർജൻസിയിലെ പരിശോധനയ്ക്കുശേഷം  വാർഡിലേക്ക് മാറ്റി. മെനിഞ്ചൈറ്റിസ് ആണോ എന്ന സംശയത്തിൽ നിന്നാണ് നട്ടെല്ലിലെ ഫ്ലൂയിഡ് ഉൾപ്പെടെ എടുത്ത് പരിശോധനയ്ക്ക് അയച്ചത്. വൈകുന്നേരമായപ്പോഴേക്കും നിപ്പ ആണോ എന്ന സംശയം ഉയർന്നപ്പോൾ തന്നെ അയാളെ മെഡിക്കൽ ഐസിയുവിലേക്കു മാറ്റി. നിപ്പ സ്ഥീരികരിച്ചശേഷം രണ്ടാഴ്ച ആ വ്യക്തിയെ പരിചരിച്ചു. അയാൾ നിപ്പയെ അതിജീവിക്കുകയും െചയ്തു’’ – ആസ്റ്ററിലെ നഴ്സായ സോം പി. േജാസഫ് ഇതു പറയുമ്പോൾ നിപ്പ ബാധിച്ച െചറുപ്പക്കാരൻ ജീവിതത്തിലേക്കു തിരിച്ചുവരാൻ നടത്തിയ േപാരാട്ടത്തിൽ താനും പങ്കാളിയായതിന്റെ സംതൃപ്തി വാക്കുകൾ നിറഞ്ഞിരുന്നു.  . 

ഇത് സോം പി. േജാസഫ്. 2019ൽ എറണാകുളം ആസ്റ്ററിൽ നിപ്പ ബാധിച്ച് അഡ്മിറ്റ് ആയ േരാഗിയെ പരിചരിച്ച നഴ്സുമാരിൽ ഒരാൾ. േസാം ആ ദിവസങ്ങളെക്കുറിച്ച് പറയുന്നു. ഒപ്പം തന്റെ നഴ്സിങ് കരിയറിലെ മറക്കാനാവാത്ത അനുഭവങ്ങളും.      

േരാഗം തിരിച്ചറിഞ്ഞപ്പോൾ

നിപ്പ സംശയമുണ്ടായിരുന്നതുെകാണ്ടു ആദ്യം തന്നെ  ഇൻഫെക്‌ഷ്യസ് ഡിസീസ് കൺട്രോൾ ടീം വന്നു ഞാൻ ഉൾപ്പെടെയുള്ള നഴ്സുമാർക്കു േരാഗത്തെ കുറിച്ചും മറ്റും വിശദമായി പറഞ്ഞു തന്നു. അപ്പോഴും പരിശോധനാ ഫലം വന്നിട്ടില്ലായിരുന്നു. ക്ലാസ് കഴിഞ്ഞപ്പോഴെക്കും ഫലം വന്നു, നിപ്പ സ്ഥിരീകരിച്ചു. േരാഗിയെ ഐസിയുവിനുള്ളിലെ നെഗറ്റീവ് പ്രഷർ റൂം എന്ന മുറിയിലേക്കാണ് മാറ്റിയത്. ആ മുറിയിൽ നിന്നുള്ള വായു പുറത്തേക്കു വരില്ല.  സത്യം പറഞ്ഞാൽ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ േരാഗസാഹചര്യത്തെ നേരിടാൻ മാനസികമായി തയാറെടുത്തിരുന്നു. പിപിഇ (പഴ്സനൽ പ്രൊട്ടക്ഷൻ കിറ്റ്) ധരിക്കേണ്ട വിധമൊക്കെ േഡാക്ടർമാർ പഠിപ്പിച്ചിരുന്നു. േരാഗത്തെക്കുറിച്ച് കൂടുതൽ വായിച്ചറിഞ്ഞപ്പോൾ തുടക്കത്തിൽ ഭയം
തോന്നാതിരുന്നില്ല. അതു പെട്ടെന്നു തന്നെ മാറി. പിന്നീട് അവനെ രക്ഷിച്ചെടുക്കണമെന്ന വാശിയായിരുന്നു ഞങ്ങൾക്കെല്ലാർക്കും. കാരണം ആൾ വളരെ ചെറുപ്പമായിരുന്നു. ജീവിതം തുടങ്ങിയിട്ടേയുള്ളൂ.  നമുക്കു മുന്നിലുള്ള ആ േരാഗിയെ മറ്റേതൊരു േരാഗിയെപ്പോലെ തന്നെ നോക്കണം. അതാണല്ലോ നമ്മുെട ചുമതല. പിന്നെ േഡാക്ടർമാരിൽ നിന്നും കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചതോ
െട ആത്മവിശ്വാസവും ലഭിച്ചു. 

ആദ്യത്തെ ബുദ്ധിമുട്ട്

ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം അവൻ വല്ലാതെ വിഭ്രാന്തി  പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ നല്ല പനിയുമുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പറ്റില്ല. പരസ്പര ബന്ധമില്ലാതെ സംസാരിക്കും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അപ്പോൾ എല്ലാം തലയാട്ടി സമ്മതിക്കും. കുറച്ചുസമയം കഴിഞ്ഞ് േചാദിക്കുമ്പോൾ അതോർമ്മയുണ്ടാവില്ല. കട്ടിലിൽ അടങ്ങിക്കിടക്കില്ല. അതൊക്കെ മാനേജ് െചയ്യാൻ പ്രയാസമായിരുന്നു. പതിയെ അതു മാറി. സർക്കാരിന്റെ മെഡിക്കൽ ടീം എന്നും വിളിക്കും. ഞങ്ങൾ നഴ്സുമാരുെട ആേരാഗ്യകാര്യങ്ങൾ കൃത്യമായി അന്വേഷിക്കും. 

നിപ്പ േരാഗിയെ പരിപാലിക്കുന്ന വിവരം ആദ്യം ഞാൻ കുടുംബത്തിലുള്ളവരോട് േപാലും പറഞ്ഞിരുന്നില്ല. പിന്നീട് സർക്കാർ ഔദ്യോഗികമായി വാർത്ത പുറത്തുവിടുമ്പോഴാണ് അവരും അറിയുന്നത്. േകട്ടപ്പോൾ അവർക്കു ഞെട്ടലായിരുന്നു. വലിയ െടൻഷനായിരുന്നു. കൃത്യമായി മുൻകരുതലുകൾ എടുക്കുന്നതുെകാണ്ട് കുഴപ്പമുണ്ടാകില്ല എന്നു അവരെ പറഞ്ഞു േബാധ്യപ്പെടുത്തേണ്ടിവന്നു. 

nurses2
നിപ്പ ബാധിച്ച വ്യക്തിയെ പരിചരിച്ച ആസ്റ്ററിെല നഴ്സുമാരുെട ടീം. ഇടതുനിന്ന് രണ്ടാമത് സോം.

ആദ്യത്തെ ആഴ്ച ഞാൻ ഉൾപ്പെടെ ടീമിലാരും വീട്ടിൽ േപാലും േപായില്ല. 24 മണിക്കൂറും ആശുപത്രിയിൽ തന്നെയായിരുന്നു. രോഗി 56 ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്നു. അതിൽ രണ്ടാഴ്ചയിൽ കൂടുതൽ ഐസിയുവിൽ തന്നെയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ
പ്പോൾ തന്നെ നോർമൽ ആകാൻ തുടങ്ങി. മൂന്നാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടുകാരെ തിരിച്ചറിയാനും മറ്റും തുടങ്ങി. സാധാരണനിലയിൽ ഐസിയുവിൽ കഴിയുന്ന േരാഗികളെ നഴ്സുമാരാണ് കുളിപ്പിക്കാറുള്ളത്. ഇവനെയും രണ്ട് നേരം കുളിപ്പിച്ചിരുന്നു. ഇതെല്ലാം െചയ്യുമ്പോൾ പിപിഇ കിറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. അതു ധരിക്കുമ്പോൾ ശ്വാസമെടുക്കാൻ െചറിയ പ്രയാസമുണ്ടാകും. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ അതെല്ലാം മനപ്പൂർവം അവഗണിച്ചു.  

േരാഗിയുെട അമ്മയും ബന്ധുക്കളായ രണ്ട് സ്ത്രീകളുമായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. അവരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിവസം രണ്ടുനേരം അവരെയും പരിശോധിക്കും. നിപ്പ േരാഗി ആശുപത്രിയിൽ എവിെടയാണ് ഉള്ളതെന്ന് നമ്മൾ പുറത്തു പറഞ്ഞിരുന്നില്ല. ഇവിെടയാണ് േരാഗിയുള്ളതെന്ന് അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ വരുന്ന േരാഗികളും കൂട്ടിരിപ്പുകാരും മാസ്ക് ഒക്കെ ധരിച്ചായിരുന്നു വന്നിരുന്നത്.

നാട്ടുകാർക്കു പേടിയുണ്ടെന്ന് അറിയാമായിരുന്നു. അതു മനസ്സിലായത് ഒരു അനുഭവം ഉണ്ടായ
പ്പോഴാണ്.  നാട്ടിലെ എന്റെ ഒരു സുഹൃത്തിന്റെ അമ്മയ്ക്കു ആശുപത്രിയിൽ അപ്പോയിന്റ്മെന്റ്  നേരത്തേ നിശ്ചയിച്ചിരുന്നു, അവർ എന്നെ ഫോൺ െചയ്തിട്ടു, മോനേ, ആശുപത്രിയിലേക്കു വരാമോ? കുഴപ്പമുണ്ടോ എന്നൊക്കെ േചാദിച്ചു. കുഴപ്പമില്ല എന്നു പറഞ്ഞപ്പോൾ, എറണാകുളത്ത് നിപ്പയുണ്ട് എന്ന് കേട്ടല്ലോ എന്നാണ് അവർ പറഞ്ഞത്. അപ്പോഴും ആ അമ്മ അറിഞ്ഞിട്ടുണ്ടായിരുന്നില്ല , അവർ വരാൻ ഉദ്ദേശിക്കുന്നിടത്താണ് നിപ്പ േരാഗി കിടക്കുന്നതെന്ന്. എന്നെ അവർ വിളിച്ചതിന്റെ അടുത്ത ദിവസമാണ് ആസ്റ്ററിലാണ് നിപ്പ േരാഗിയുള്ളത് എന്ന് വാർത്ത വരുന്നത്. അതോെട ആ അമ്മയ്ക്കു വീണ്ടും െടൻഷൻ കയറി എന്നെ വിളിച്ചു. മോനെ, ആസ്റ്ററിലാണെന്ന് കേട്ടല്ലോ, വന്നാൽ പ്രശ്നമാകുമോ? എന്ന്. ഒരു കുഴപ്പവമില്ല എന്നു മാത്രമല്ല ഞാൻ ആ േരാഗിയെ പരിചരിക്കുന്നുണ്ട്, ധൈര്യമായി വന്നോളാൻ പറഞ്ഞു. സാധാരണ അവർ ആശുപത്രിയിൽ എത്തിയാൽ ഞാനാണ് റിസപ്ഷനിൽ നിന്ന് കൂട്ടികൊണ്ട് വന്ന് േഡാക്ടറുെട അടുത്ത് എത്തിക്കുന്നത്. എന്തായാലും അത്തവണ അവർ പറഞ്ഞു മോൻ വരണമെന്നില്ല, ബുദ്ധിമുട്ടല്ലേ എന്ന്. കാര്യം എന്താണെന്നെനിക്കു മനസ്സിലായി. സത്യം പറഞ്ഞാൽ നമുക്ക് ഇതൊ ക്കെ കേൾക്കുമ്പോൾ തമാശയായിട്ടാണ് േതാന്നുക. അവരുെട ഭാഗത്തു നിന്ന് ചിന്തിച്ചാൽ അവരു
െട ആശങ്കയ്ക്കു അടിസ്ഥാനമുണ്ട്.  രണ്ട് സാംപിൾ പരിശോധനയിലും  നിപ്പ നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചശേഷമാണ് അവനെ ഐസിയുവിൽ നിന്ന് മറ്റൊരു മുറിയിലേക്കു മാറ്റുന്നത്. 

ഡിസ്ചാർജ് െചയ്യുന്ന ദിവസമാണ് ആേരാഗ്യമന്ത്രി ശൈലജ ടീച്ചർ ആശുപത്രിയിൽ വന്ന് അവൻ നിപ്പ വിമുക്തനാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അന്ന് ആശുപത്രിയിൽ വലിയ ചടങ്ങൊക്കെ സംഘടിപ്പിച്ചിരുന്നു. മെമന്റോയും ലഭിച്ചു. ഒരു ചെറുപ്പക്കാരനെ രക്ഷിക്കാൻ കഴിഞ്ഞല്ലോ എന്നതായിരുന്നു ഈ അംഗീകാരത്തെക്കാൾ സന്തോഷമായി േതാന്നിയത്. ശ്വാസകോശത്തെ വൈറസ് ബാധിക്കാത്തതും അവന്റെ പ്രായവുമായിരുന്നു േരാഗമുക്തിക്കുള്ള പ്രധാന കാരണങ്ങൾ.

ടീം വർക്കിന്റെ വിജയം 

ശരിക്കും ഞങ്ങളുെട ടീം വർക്കായിരുന്നു അവനെ രക്ഷിച്ചെടുത്തത്. മൂന്നു േഡാക്ടർമാരായിരുന്നു പ്രധാനമായിട്ടും. ന്യൂറോളജിസ്റ്റ് േഡാ. േബാബി വർക്കി, ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗത്തിലെ േഡാ. അനൂപ് വാരിയർ, ഐസിയുവിന്റെ ഹെഡ് േഡാ. അനുരൂപ് വേണുഗോപാൽ എന്നിവർ. ഇവർ സദാസമയവും നിർദേശങ്ങളുമായി നമ്മളുെട കൂെട ഉണ്ടായിരുന്നു. ഞങ്ങൾ പത്ത് പേരായിരുന്നു നഴ്സുമാർ. കൂടാതെ ക്ലീനിങ് സ്റ്റാഫ് നാല് പേർ.  അവനെ പരിപാലിക്കുന്നതിൽ ആരും മടി പറഞ്ഞില്ല, പിന്നാക്കം േപായില്ല.  

കൺമുൻപിൽ ആത്മഹത്യ

പഠനം കഴിഞ്ഞ് കുറച്ചു നാൾ ഞാൻ ഡൽഹി ബിഎൽ കപൂർ േഹാസ്പിറ്റലിൽ േജാലി നോക്കിയിരുന്നു. മെട്രോ സ്റ്റേഷനു വളരെ അടുത്താണ് ആശുപത്രി. ആശുപത്രിയിൽ ഇരുന്നാൽ ട്രെയിൻ േപാകുന്നതും മറ്റും നന്നായി കാണാം. ഞാൻ ഡ്യൂട്ടിയിൽ ഉള്ള സമയം. വെറുതെ പുറത്തേക്കു നോക്കിയപ്പോൾ മെട്രോയുെട റെയിൽ പാളത്തിന്റെ വശത്തുകൂടി ഒരാൾ നടക്കുന്നു. സാധാരണ അങ്ങനെ നടക്കാൻ അനുവാദമില്ലാത്തതാണ്. ഇനി അവിടത്തെ സ്റ്റാഫ് എന്തെങ്കിലും പരിശോധനയ്ക്കു നടക്കുകയാണോ എന്ന് ചിന്തിക്കുന്ന സമയം െകാണ്ട് കാണുന്ന അടുത്ത കാഴ്ച ആ മനുഷ്യൻ അവിെട നിന്നു ചാടാൻ തുടങ്ങുന്നതാണ്. ആത്മഹത്യ ശ്രമമാണെന്നു മനസ്സിലായി. എനിക്കൊന്ന് ഒച്ചവയ്ക്കാൻ േപാലും സമയം ലഭിച്ചില്ല. അപ്പോഴെക്കും അയാൾ ചാടിക്കഴിഞ്ഞിരുന്നു. എന്തായാലും അയാളെ എന്റെ ആശുപത്രിയിലേക്കാണ് െകാണ്ടുവരുന്നത് എന്നു ഉറപ്പായിരുന്നു. ഉടനെ തന്നെ എമർജൻസിയിൽ ഞാൻ വിവരം െകാടുത്തു. നിമിഷങ്ങൾക്കകം തന്നെ എല്ലാ േഡാക്ടർമാകും നഴ്സുമാരും കാഷ്വാലിറ്റിയിൽ പാ‍ഞ്ഞെത്തി. അയാളുെട ശരീരത്തിന്റെ ഒരു ഭാഗം തളർന്നു േപായെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചു.  

പല േരാഗികളും ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷം പിന്നീട് നമ്മളെ കാണുമ്പോൾ തിരിച്ചറിയാറുണ്ട്. ഡൽഹി ആശുപത്രിയിൽ പക്ഷാഘാതം വന്നു തളർന്നു കിടന്ന ഒരമ്മയെ ഞാൻ ഒരു മാസത്തോളം പരിചരിച്ചിരുന്നു. പിന്നീട് കുറെ കാലം കഴിഞ്ഞ് ഞാൻ ഡ്യൂട്ടി നോക്കുമ്പോൾ ഒരമ്മ വന്ന് എന്നെ െകട്ടിപിടിച്ചു. ശരിക്കും ഞെട്ടിപ്പോയി. എന്റെ പേരൊക്കെ  വിളിച്ച് അവരെ ഒാർമയില്ലേ എന്നു േചാദിച്ചു. മോൻ ഉള്ളതുെകാണ്ടാ ണ് ഞാൻ ജീവനോടെയിരിക്കുന്നത് എന്ന് പറഞ്ഞു ആ അമ്മ. സത്യം പറഞ്ഞാൽ േരാഗികളിൽ നിന്നു േകൾക്കുന്ന ഈ വാക്കുകൾ ഏതൊരു അവാർഡ് തരുന്നതിലും സന്തോഷം നൽകുന്നുണ്ട്.. ഞങ്ങൾ നഴ്സുമാർക്ക്...  

Tags:
  • Manorama Arogyam
  • Health Tips