Tuesday 05 May 2020 03:38 PM IST

ക്ഷീണം പമ്പകടക്കും, വയർ നിറയ്ക്കും: ഡയറ്റ് ചെയ്യുന്നവർക്ക് ഒരു ഹെൽതി ഡ്രിങ്ക്

Sruthy Sreekumar

Sub Editor, Manorama Arogyam

tender-coconut-sruthy

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് കരിക്കും കരിക്കിൻ വെള്ളവും. ഇത്രയും ശുദ്ധവും ആരോഗ്യദായകവുമായ മറ്റൊരു വിഭവം വേറെ ഇല്ല എന്നു തന്നെ പറയാം. 11 മണിക്കുള്ള സ്നാക്കിനു പകരം കരിക്ക് കഴിക്കാം. അല്ലെങ്കിൽ അതേ സമയത്ത് കുടിക്കേണ്ട പഴച്ചാറിനു പകരം കരിക്കിൻ വെള്ളം കുടിക്കാം. പഞ്ചസാര ചേർക്കേണ്ട ആവശ്യമെ വരുന്നില്ല.

 കരിക്കിനെ ഇൻസ്റ്റന്റ് ബൂസ്റ്റർ എന്നു വിശേഷിപ്പിക്കാം. കരിക്ക് കഴിച്ചാൽ ക്ഷീണമെല്ലാം പമ്പ കടക്കും. കരിക്ക് ഉപയോഗിച്ചാൽ നമുക്ക് വയറ് നിറഞ്ഞതായ തോന്നൽ ഉണ്ടാകും. ഇത് അനാവശ്യമായ ഭക്ഷണ ഉപയോഗം നിയന്ത്രിക്കും. കരിക്കിൻ വെള്ളത്തിൽ സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. സാധാരണക്കാർക്ക് ഒരു ദിവസം ഒന്നോ രണ്ടോ കരിക്ക് ഉപയോഗിക്കാം. അതിൽ കൂടുതൽ വേണ്ട. കരിക്കിൽ ഗ്ലൂക്കോസ് അളവ് കൂടുതലാണ്. അതിനാൽ പ്രമേഹ രോഗികൾ ശ്രദ്ധിക്കണം.

കരിക്കിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് എന്ന് നോക്കാം:

• പ്രോട്ടീൻ - O .9 ഗ്രാം

• കാർബോഹൈഡ്രേറ്റ് - 6.3 ഗ്രാം.

• കൊഴുപ്പ് - 1.4 ഗ്രാം

• ഊർജം - 41 കാലറി

• ഇരുമ്പ് - 0.9

100 മില്ലി കരിക്കിൻ വെള്ളത്തിൽ 45 കാലറി ഊർജം അടങ്ങിയിട്ടുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ,

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips