Saturday 09 February 2019 05:19 PM IST

എഴുപത്തിയഞ്ചിൽ നിന്നും 59ലേക്ക് ഹാപ്പി എൻഡിംഗ്; അശ്വതിയുടെ ‘ഭാരംകുറയ്ക്കൽ എന്ന ഹാപ്പിജേണി’

Sruthy Sreekumar

Sub Editor, Manorama Arogyam

aswathy-cover-image

ഹൃദയം നിറയുന്നതുവരെ കഴിക്കുക. – ഇതായിരുന്നു അശ്വതിയുെട േപാളിസി. എന്നാൽ ഹൃദയം നിറയുന്നതിനൊപ്പം ശരീരഭാരവും െപാങ്ങുന്നതു മനസ്സിലാക്കി അശ്വതി ഒടുവിൽ തീരുമാനമെടുത്തു. എന്നെ ഞാൻ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഭാരം കുറച്ചേ മതിയാകൂ. അങ്ങനെ ആ തീരുമാനത്തിന്റെ ഹാപ്പി എൻഡിങ് ആണ് 65 കിലോയിൽ നിന്ന് 59 കിലോയിൽ എത്തിയത്. െടലിവിഷൻ പ്രേക്ഷരുെട പ്രിയങ്കരിയായ അവതാരക അശ്വതി ശ്രീകാന്ത് ആ ഹാപ്പി എൻഡിങ്ങിലേക്കുള്ള ഹാപ്പി േജണി പങ്കുവയ്ക്കുന്നു.

ഭക്ഷണം ആസ്വദിച്ച് കഴിച്ചു

വിവാഹസമയത്ത് എനിക്ക് അത്ര വണ്ണമൊന്നുമില്ലായിരുന്നു.163 സെന്റീമീറ്ററാണ് ഉയരം. ഭാരം 60 കിേലായും. ഗർഭിണിയായപ്പോൾ ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവും ഉണ്ടായില്ല. നന്നായി ആസ്വദിച്ചു, ഇഷ്ടമുള്ള വിഭവങ്ങളെല്ലാം കഴിച്ചു. അതോെട പ്രസവസമയത്ത് ഭാരം 75 കിലോ ആയി. ഇത്രയും കൂടിയത് നന്നല്ല എന്നു കരുതി, പ്രസവം കഴിഞ്ഞശേഷം കുറച്ച് നിയന്ത്രണമൊക്കെ െകാണ്ടുവന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ ഭാരം 65 കിലോ ആയി. പക്ഷേ അതു കഴിഞ്ഞ് കാര്യമായിട്ട് കുറയുന്നില്ലായിരുന്നു. ഒന്നാമതായി കുഞ്ഞിനു മുലയൂട്ടുന്നതിനാൽ ഭക്ഷണത്തിൽ കർശനമായ നിയന്ത്രണം സാധ്യമായിരുന്നില്ല. പിന്നെ വണ്ണം കൂടുതൽ കുറയ്ക്കണം എന്നും േതാന്നിയില്ല.

ആർജെ അല്ലേ, ആരും കാണുന്നില്ലല്ലോ

വിദേശത്ത് ആർജെയായി േജാലി േനാക്കുകയായിരുന്നു അപ്പോൾ. റേഡിയോ അല്ലേ നമ്മളെ ആരും നേരിൽ കാണുന്നില്ലല്ലോ. അതുെകാണ്ട് പ്രത്യേക ഡയറ്റൊന്നും നോക്കിയില്ല. ആദ്യത്തെ ടിവി ഷോ ആങ്കർ െചയ്യുമ്പോഴും അത്യാവശ്യം വണ്ണം ഉണ്ട്. നേരിൽ കാണുന്നതിൽ നിന്നും നല്ല വണ്ണം േതാന്നുമായിരുന്നു സ്ക്രീനിൽ. ഒടുവിൽ ഒരു സുഹൃത്ത് എന്റെ വണ്ണത്തെ കുറിച്ച് പറഞ്ഞ് കളിയാക്കി കാര്യമായി തന്നെ ‘ അപമാനിച്ചു’, എന്നെ എരിവ് കയറ്റാനുള്ള ശ്രമായിരുന്നു അത്. അങ്ങനെയെങ്കിലും ഞാൻ ശരീരഭാരം നിയന്ത്രിക്കാൻ തുടങ്ങുമല്ലോ. ആ അപമാനം ഏറ്റു. എങ്ങനെയും വണ്ണം കുറയ്ക്കും എന്നു തീരുമാനിച്ചു.

ഭർത്താവിന്റെ വീട് െതാടുപുഴയിലാണ്. അവിടുത്തെ ജിമ്മിൽ േചർന്നു. എനിക്കൊരു പഴ്സനൽ ഫിറ്റ്നസ് ട്രെയിനറും ഉണ്ട്. എനിക്കു വേണ്ടി പ്രത്യേക ഡയറ്റ് ട്രെയിനർ ക്രമീകരിച്ചു തന്നു. രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കും. പിന്നെ ഒരു ഗ്ലാസ് െചറു ചൂടുവെള്ളത്തിൽ നാരങ്ങാനീരും േതനും േയാജിപ്പിച്ചത് കുടിക്കും. അതു കഴിഞ്ഞാൽ ഒരു മണിക്കൂർ വർക് ഔട്ട്. വ്യായാമം കഴിഞ്ഞാൽ ഫ്രഷ് ആയി വന്നശേഷം പ്രഭാതഭക്ഷണം. വീട്ടിൽ ഉണ്ടാക്കുന്ന അപ്പം, േദാശ, പുട്ട് എന്നിവ കഴിക്കും. പക്ഷേ അളവ് കുറച്ചു. മൂന്നു േദാശ കഴിച്ചിടത്ത് പകരം ഒന്നോ രണ്ടോ. രണ്ട് അപ്പത്തിനു പകരം ഒന്ന്. പ്രോട്ടീനു വേണ്ടി മുട്ടയുെട വെള്ള പ്രഭാതഭക്ഷണത്തോെടാപ്പം കഴിക്കും. ഒപ്പം തലേന്നു രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്തുവച്ച മൂന്നോ നാലോ ബദാമും.

ധാരാളം വെള്ളം കുടിക്കും. ഷൂട്ടിങ് ഇല്ലാത്ത സമയത്താണെങ്കിൽ മൂന്നു ലീറ്റർ വരെ. രാവിലെ ഇടനേരത്ത് സ്നാക്ക് ആയി പഴങ്ങളാണ് കഴിക്കാറ്. ഒരുപാട് മധുരമുള്ള മാമ്പഴം കഴിക്കാറില്ല. മാതളം, തണ്ണിമത്തൻ, ഒാറഞ്ച്, ആപ്പിൾ എന്നിവയാണ് സാധാരണ കഴിക്കുക. സീസണലായി ലഭിക്കുന്ന പഴങ്ങളാണ് വാങ്ങാറ്.

െകാതി േതാന്നുമ്പോൾ കുറച്ച് േചാറ്

ഒരുമണിയോെട ഉച്ചഭക്ഷണം. ഷൂട്ടിങ് ഉണ്ടെങ്കിൽ ഈ സമയനിഷ്ഠ പാലിക്കാൻ സാധിക്കാറില്ല. ഉച്ചയ്ക്കു േചാറ് ഒഴിവാക്കി. േഗാതമ്പ് െകാണ്ടുള്ള വിഭവങ്ങളാണ് കഴിക്കാറ്. ചപ്പാത്തി, േദാശ. രണ്ടെണ്ണം. അല്ലെങ്കിൽ ഒാട്സ് കഞ്ഞി. ഇവയോടൊപ്പം േചാറിനുള്ള േതാരൻ േപാലുള്ള കറികൾ കഴിക്കും. ചപ്പാത്തിക്കും േദാശയ്ക്കും ഒപ്പം മീേനാ ചിക്കനോ കറിവച്ചത് കഴിക്കും. വറുത്തവ എല്ലാം പൂർണമായി ഒഴിവാക്കി. വീട്ടിൽ െപാതുവെ എണ്ണയുെട ഉപയോഗം കുറവാണ്. ചിലപ്പോൾ േചാറ് കഴിക്കാൻ വല്ലാത്ത െകാതി തോന്നും. അപ്പോൾ കൂടുതൽ കറികളുംകുറച്ചു ചോറും എടുത്തു കഴിക്കും.

കുറച്ചുകാലം മുൻപ് വരെ വൈകിട്ട് പഴംപൊരി തുടങ്ങിയ പലഹാരങ്ങൾ കഴിക്കുമായിരുന്നു. ആ ശീലവും ഉേപക്ഷിച്ചു. പകരം ഒന്നോ രണ്ടോ ബിസ്കറ്റോ, റസ്കോ, പഴമോ കഴിക്കും. ചായ, കാപ്പി എന്നിവ മധുരം ഇടാതെ കുടിക്കും.പക്ഷേ മധുരമില്ലാതെ കുടിക്കാൻ പ്രയാസമായതിനാൽ അവയുെട ഉപയോഗം തനിയെ കുറഞ്ഞു. എട്ട് മണിയോെട അത്താഴം കഴിക്കും. വളരെ ലഘുവായ മെനുവാണ്. ഒാട്ട്സ് കഞ്ഞിേയാ ഒരു ചപ്പാത്തിയോ േഗാതമ്പ് പുട്ടോ ഒക്കെയാണ് സാധാരണയായി അത്താഴത്തിന്. ഇപ്പോൾ ശരീരഭാരം 59 കിലോയാണ്. 55ൽ എത്തിക്കുകയാണ് എന്റെ ലക്ഷ്യം. അതും എനിക്കു സാധിക്കും.