ശസ്ത്രക്രിയയാണ് തലച്ചോറിലെ മുഴകളുടെ ഒരു പ്രധാന ചികിത്സ. പക്ഷേ, സർജറി ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനശേഷിയെ ബാധിക്കുമോ എന്ന ഭയം മൂലം പലരും ചികിത്സ നിർത്തുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ, വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ തലച്ചോറിലെ സര്‍ജറികൾ വളരെ ലളിതവും അപകടരഹിതവും ആയി മാറിയിട്ടുണ്ട്. രോഗിയെ ഉണര്‍ത്തി ഇരുത്തികൊണ്ട് തലച്ചോറിന് ഒരു കേടുപാടും കൂടാതെ ട്യൂമര്‍ മാത്രം മാറ്റാന്‍ കഴിയുന്നു.
ബ്രെയിൻ ട്യൂമർ രോഗത്തിന്റെ ഏറ്റവും പുതിയ ചികിത്സകൾ എന്തൊക്കെയാണ്? രോഗിയെ ഉണർത്തി ഇരുത്തി സർജറി ചെയ്യുന്നതെങ്ങനെ? സർജറിക്കു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് വിശദമാക്കുന്ന വിഡിയോയാണ് ചുവടെ.
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ശ്യാം സുന്ദറാണ് വിഡിയോയിൽ ഇക്കാര്യം വിശദമാക്കുന്നത്.
വിഡിയോ കാണാം.