Saturday 14 March 2020 12:18 PM IST

വാതിലിലും കമ്പികളിലും പിടിച്ചുള്ള യാത്ര; കൊറോണ കാലത്തെ ബസ്–ട്രെയിൻ യാത്രികർ അറിയാൻ

Sruthy Sreekumar

Sub Editor, Manorama Arogyam

covid-travel

കൊറോണ വൈറസ് ബാധയുെട പശ്ചാത്തലത്തിൽ ഒട്ടേറെ ആളുകളുമായി സമ്പർക്കത്തിലാകേണ്ടിവരുന്ന ബസ്സിലും ട്രെയിനിലും ദിവസവും യാത്ര െചയ്യുന്നവർ എങ്ങനെ ശുചിത്വം പാലിക്കണം എന്ന് േഡാ. ഷിംന അസീസ് നിർദേശിക്കുന്നു.

∙ ദിവസം ബസ്സിലും ട്രെയിനിലും യാത്ര െചയ്യുന്നവർ കയ്യിൽ സാനിറ്റൈസർ കരുതുന്നതാണ് നല്ലത്. കാരണം ബസ്സിലും ട്രെയിനിലും മറ്റും വാതിലുകളിലും ജനലുകളിലെ കമ്പികളിലും പിടിക്കേണ്ടി വരാം. ഇതൊഴിവാക്കാൻ കഴിയില്ല. അഥവാ സാനിറ്റൈസർ കയ്യിൽ ഇല്ലെങ്കിൽ കൈ െകാണ്ട് മുഖത്ത് െതാടുന്നത് കഴിവതും ഒഴിവാക്കുക. തുമ്മുകയും ചുമയ്ക്കുകയും െചയ്യുന്ന സഹയാത്രികരുെട മുന്നിൽ നിൽക്കാതെ കുറച്ച് അകലം പാലിക്കുക.

∙ യാത്ര െചയ്യുമ്പോൾ സഹയാത്രികരുെട േതാളിൽ കയ്യിടുക, െകട്ടിപ്പിടിക്കുക തുടങ്ങിയവ കഴിവതും ഒഴിവാക്കാം.

∙ വീടിനു പുറത്ത് പൈപ്പ് ഉണ്ടെങ്കിൽ കയ്യും കാലും മുഖവുമെല്ലാം നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. പൈപ്പിനടുത്ത് ഒരു സോപ്പ് സൂക്ഷിക്കാം. ലിക്വിഡ് സോപ്പാണ് ഉത്തമം. വീടിനു പുറത്തു കുളിമുറി ഉണ്ടെങ്കിൽ കുളിച്ച്, വസ്ത്രവും മാറിയശേഷം വീട്ടിനുള്ളിലേക്ക് കയറാം.

∙ യാത്ര െചയ്യുമ്പോൾ ധരിച്ച വസ്ത്രം ഡിസ്ഇൻഫെക്റ്റന്റ് അടങ്ങിയ ലോഷൻ കലക്കിയ വെള്ളത്തിൽ കുറച്ചുനേരം മുക്കിവച്ചശേഷം അലക്കുന്നതാണ് നല്ലത്. പുറത്തുപോയി വന്നവരുെട വസ്ത്രത്തിനൊപ്പം വീട്ടിലുള്ളവരുടെ വസ്ത്രം കൂടിയിട്ട് അലക്കേണ്ട. 60 ഡിഗ്രിക്കു മുകളിൽ ചൂടുള്ള വെള്ളത്തിലും വസ്ത്രം മുക്കിവയ്ക്കാം. കാരണം ഈ ചൂടിൽ വൈറസ് നിലനിൽക്കില്ല.

∙ വസ്ത്രങ്ങൾ അണുവിമുക്തമാക്കാൻ മറ്റൊരു മാർഗം കൂടിയുണ്ട്. ഒരു ലീറ്റർ വെള്ളത്തിൽ 15 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി 10 മിനിറ്റ് വയ്ക്കുക. തുടർന്ന് തെളിഞ്ഞു വരുന്ന വെള്ളത്തിൽ തുണികൾ മുക്കിവയ്ക്കാം.