Thursday 04 March 2021 12:15 PM IST

ചുമയ്ക്ക് ഒപ്പം പനിയും ശ്വാസമെടുക്കുന്ന നിരക്ക് കൂടുതലും കണ്ടാൽ ന്യൂമോണിയ ആകാം: നവജാതരിലെ മുതൽ കുട്ടികളിലെ വരെ ചുമയുടെ അപകടങ്ങളെക്കുറിച്ചറിയാൻ വിഡിയോ കാണാം....

Asha Thomas

Senior Sub Editor, Manorama Arogyam

coughr4543

കുഞ്ഞിക്കുരുന്നുകൾക്ക് ചുമ വരുന്നത് മാതാപിതാക്കളെ ഏറെ ആശങ്കയിലാഴ്ത്താറുണ്ട്.  പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. കാരണം ചുമ എന്നു പറയുന്നത് കോവിഡിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണല്ലൊ. ഈ പേടിയോടൊപ്പം ചുമ കണ്ടാലുടനെ ആശുപത്രിയിൽ കൊണ്ടുപോകണോ? ചുമയ്ക്ക് കഫ് സിറപ്പുകൾ കൊടുക്കാമോ?  വീട്ടുപൊടിക്കൈകൾ കൊണ്ട് ഗുണമുണ്ടാവുമോ എന്നിങ്ങനെ നൂറു സംശയങ്ങളും കാണും.

കുട്ടികളുടെ ചുമയേക്കുറിച്ചുള്ള എല്ലാ ആശങ്കകൾക്കും മറുപടി നൽകുകയാണ് മനോരമ ആരോഗ്യത്തിനു നൽകിയ വിഡിയോ അഭിമുഖത്തിലൂടെ ഐഎപി –കോട്ടയം വൈസ് പ്രസിഡന്റും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. ജിസ് തോമസ് പാലൂക്കുന്നേൽ. കുത്തിക്കുത്തിയുള്ള ചെറിയ ചുമ കുഞ്ഞുങ്ങളിൽ സാധാരണമാണ്. എന്നാൽ ചുമയോടൊപ്പം പനി, ശ്വാസമെടുക്കുന്നതിന്റെ നിരക്ക് കൂടുക, കുറുകൽ ഇവയിലേതെങ്കിലും കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ഡോക്ടർ പറയുന്നു. അപൂർവമായി ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ മൂലവും ചുമ വരാമെന്നതിനാൽ കുട്ടികളിലെ ചുമയെ നിസ്സാരമാക്കരുതെന്ന് ഡോ. ജിസ്സ് പറയുന്നു. 

 ചുമ അപകടകാരിയാണോ അല്ലയോ എന്നു തിരിച്ചറിയാനുള്ള വഴികളെക്കുറിച്ചും വിശദമായി അറിയാൻ വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Kids Health Tips