Q എന്റെ ഭാര്യ 47കാരിയായ വീട്ടമ്മയാണ്. എന്നെക്കാൾ അഞ്ചു വയസ്സിന് ഇളപ്പം. കടുത്ത പ്രമേഹത്തിന് ഇൻസുലിൻ ഉപയോഗിക്കുന്നു. അയോട്ടിക്ക് വാൽവ് തകരാറിന് മരുന്നും കഴിക്കുന്നുണ്ട്. ചിലപ്പോൾ ഒാപ്പറേഷൻ വേണ്ടിവന്നേക്കാം. അതുകൊണ്ടു ഞാൻ സെക്സിൽ നിന്നും അകന്നുനിൽക്കുന്നു. എന്നാൽ അങ്ങനെ അകന്നുനിന്നാൽ ഞാൻ അവളിൽ നിന്നകന്നുപോകുമെന്ന് അവൾ ഭയപ്പെടുന്നു. സെക്സിന് എന്നെ പ്രേരിപ്പിക്കുന്നു. എനിക്കു ഭാര്യയുടെ ആരോഗ്യമാണു പ്രധാനം. ഞങ്ങൾക്ക് സെക്സ് ആകാമോ?
A ലൈംഗികതയെക്കുറിച്ച് നമുക്ക് ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. രോഗാവസ്ഥയിൽ ലൈംഗികത വളരെ ആപൽക്കരമാണ് എന്നതാണ് അതിലൊന്ന്. തീവ്രരോഗികളുടെ കാര്യത്തിൽ അതു ശരി തന്നെയാണ്. എന്നാൽ, സാധാരണ പ്രമേഹമോ, ചെറിയ ഹൃദയത്തകരാറുകളോ ഒന്നും െെലംഗികജീവിതത്തിനു തടസ്സമല്ല എന്നറിയുക. നിങ്ങളുടെ ഭാര്യയുടെ കാര്യത്തിൽ അമിത ആയാസമുണ്ടാക്കുന്ന രീതികൾ അവലംബിക്കരുത് എന്നേ എനിക്കു പറയാനുള്ളൂ. ഭാര്യയ്ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ െെലംഗികജീവിതം തുടരുന്നതിന് ഒരു തടസ്സവുമില്ല.
അടുക്കളയിലെ മിനക്കെട്ട പണിക്ക് വിട; ഇനി മിക്സിയിൽ തേങ്ങ ചിരകാം ഈസിയായി
മഴക്കാലം നല്ലതോ?
Q എനിക്ക് 35 വയസ്സ്. ഭാര്യയ്ക്ക് 31. ഞങ്ങൾ ക്ലർക്കുമാരായി ജോലി ചെയ്യുന്നു. കുട്ടികളില്ല. അതിനുള്ള ചികിത്സയിലാണ്. പ്രത്യുൽപാദനത്തിന് ജൂൺ–ജൂെെല മാസങ്ങൾ ഏറ്റവും മികച്ചതാണെന്ന് ഒരു സുഹൃത്തു പറയുന്നു. മിന്നൽ മൂലം െെനട്രജൻ കലർന്ന മഴവെള്ളം െെലംഗികശേഷി കൂട്ടുമത്രേ. ഈ മാസങ്ങളിൽ പച്ചക്കറികളും മറ്റും കൂടുതൽ പച്ചപ്പുനേടുന്നതും മീനുകളും തവളകളും മുട്ടയിടുന്നതുമൊക്കെ അദ്ദേഹം ശ്രദ്ധയിൽപെടുത്തുന്നു. മനുഷ്യന്റെ കാര്യത്തിൽ ഇതു ശരിയോ? വിശദമായി മറുപടി നൽകുമോ?
A ഇത്തരം കാര്യങ്ങൾ പലരും പറയുന്നുണ്ടാകാം. എങ്കിലും നിങ്ങളുടെ സുഹൃത്തിന്റെ ഈ വാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിനോട് അതേപടി യോജിക്കാനും നിവൃത്തിയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇനിയും തുറക്കാത്ത എത്രയോ ഏടുകൾ പ്രപഞ്ചപുസ്തകത്തിലുണ്ടാകാം.
ഗർഭധാരണത്തിന് ആരോഗ്യമുള്ള പുരുഷബീജവും അണ്ഡവും ഉണ്ടാകണമെന്നതാണ് പ്രധാന കാര്യം. അതു സംയോജിക്കണം. കൂടാതെ സ്ത്രീയുടെ പ്രത്യുൽപാദനപാതകളിൽ തടസ്സങ്ങളും പാടില്ല. ഗർഭപാത്രം, ഗർഭാശയഗളം, ഫലോപ്യൻ ട്യൂബുകൾ ഇവയൊക്കെ മികച്ചരീതിയിൽ പ്രവർത്തിക്കണം അത്രയേ വേണ്ടൂ. ഈ കാര്യത്തിൽ മൺസൂണിനെക്കാൾ കൂടുതലായി വിശ്വസിക്കേണ്ടതു െെവദ്യശാസ്ത്രത്തെയാണ്.