Thursday 13 February 2020 09:34 AM IST : By സ്വന്തം ലേഖകൻ

ആസ്മയുള്ള കുഞ്ഞുങ്ങളെ കളിക്കാൻ വിടാമോ?; അമ്മംമാരുടെ ആശങ്കയ്ക്ക് ഡോക്ടറുടെ മറുപടി

asthma

പൊതുവേയുള്ള ഒരു തെറ്റിധാരണയുടെ ഫലമാണ് ഈ ചോദ്യം. കുട്ടികളുടെ വളർച്ചയ്ക്ക് ഒഴിവാക്കാനാകാത്ത വയാണ് കായികാഭ്യാസങ്ങൾ. അതുകൊണ്ട് രോഗലക്ഷണങ്ങൾ കൃത്യമായി നിയന്ത്രിച്ചു നിർത്തി ഇവർക്ക് മറ്റു കുട്ടികളെ പോലെ കളികളിൽ ഏർപ്പെടാം. വളരെയധികം പൊടിയുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നു മാത്രം.

ചുരുക്കം ചിലരിൽ കളിയിൽ ഏർപ്പെടും മുൻപ് പ്രിവന്റർ മരുന്ന് (രോഗം തടയുന്നതിനുള്ളവ) ഉപയോഗിക്കേണ്ടിവരാം. ഇത് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കൃഷ്ണമോഹൻ ആർ.

സ്റ്റേറ്റ് കൺവീനർ, അലർജി ചാപ്റ്റർ, ഐഎപി, കൺസൽറ്റന്റ്

പീഡിയാട്രിഷൻ

താലൂക്ക് ഹോസ്പിറ്റൽ,

ബാലുശ്ശേരി,

കോഴിക്കോട്