Saturday 01 August 2020 03:48 PM IST

അളവു കൂടിയാൽ കരളിനെ ബാധിക്കും; വെറുംവയറ്റിൽ ഫലം കൂടുതൽ: പാരസെറ്റമോളിനെ അടുത്തറിയാൻ വിഡിയോ കാണാം...

Sruthy Sreekumar

Sub Editor, Manorama Arogyam

paracetamol6789

വളരെ സാധാരണയായി നാമെല്ലാം വീടുകളിൽ ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോൾ. പല്ലുവേദന, ചെവിവേദന, ശരീരവേദന, സന്ധിവേദന തുടങ്ങി എല്ലാതരം വേദനകൾക്കും പാരസെറ്റമോൾ ഉപയോഗിച്ചുവരുന്നു.

പക്ഷേ, പാരസെറ്റമോൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ഉദാഹരണത്തിന് പാരസെറ്റമോൾ അളവു കൂടിയാൽ കരളിനെ ദോഷകരമായി ബാധിക്കും. കരൾ രോഗം ഉള്ളവർ വളരെ സൂക്ഷിച്ചു മാത്രമെ ഇതു കഴിക്കാവൂ. അതുപോലെ നന്നായി ഫലം ലഭിക്കാൻ വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലത്. ആഹാരത്തിന് ഒരു അര - ഒരു മണിക്കൂർ മുൻപ്.

ഇങ്ങനെ പാരസെറ്റമോളിനേക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും വിശദമാക്കുകയാണ് തിരുവനന്തപുരം മെഡി. കോളജിലെ ക്ലിനിക്കൽ ഫാർമസി വിഭാഗം റിട്ട. ചീഫ് & ഹെഡ്, ഡോ. കെ ജി രവികുമാർ . പാരസെറ്റമോളിനെ അടുത്തറിയാൻ വിഡിയോ കാണാം.

Tags:
  • Manorama Arogyam
  • Health Tips