2019വരെ രമ്യ ശ്രീകണ്ഠന്റെ ജീവിതം സാധാരണ സ്ത്രീയുടേതു പോലെയായിരുന്നു. പാറശ്ശാല മാറാടി സ്വദേശിയായ രമ്യ സിവിൽ എഞ്ചിനിയറിങ്ങിൽ എം.ടെക്. പഠനം പൂർത്തിയായതും നഗരത്തിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി നിയമനം. ഇതിനിെട വിവാഹം. 2017ൽ മകൾ ജനിക്കുന്നു. തുടർന്ന് കരിയറിൽ ബ്രേക്ക്. എന്നാൽ 2019 എന്ന വർഷം രമ്യയ്ക്കു സമ്മാനിച്ചത് അപൂർവമായ ഒരു പദവിയാണ്. എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുെട ദക്ഷിണേന്ത്യയിലെ ഏക വനിത ഫയർ ഫൈറ്റർ എന്ന പദവി. 100 േപർ അടങ്ങുന്ന ബാച്ചിലെ ഏക വനിതയായിട്ടാണ് രമ്യ പരിശീലനം പൂർത്തിയാക്കിയത്. ഇന്ത്യയിൽ തന്നെ രമ്യ ഉൾപ്പെടെ മൂന്നു വനിതകൾ മാത്രമാണ് ഈ രംഗത്തുള്ളത്. പുരുഷന്മാർക്കു മാത്രമുള്ളത് എന്നു കരുതിയിരുന്ന മേഖലയിൽ ചുവടുറപ്പിച്ച്, വിജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ, അധ്യാപകവൃത്തിയിൽ നിന്ന് വെല്ലുവിളികൾ നിറഞ്ഞ മറ്റൊരു ഉദ്യോഗത്തിലേക്കുള്ള യാത്രയെക്കുറിച്ച് രമ്യ സംസാരിക്കുന്നു.
പ്രതീക്ഷിക്കാത്ത മാറ്റം
2015 ലാണ് ഞാൻ പഠനം പൂർത്തിയാക്കിയത്. 2017വരെ എൽബിഎസിൽ േജാലി െചയ്തു. അതേ വർഷം നവംബറിൽ മകൾ ജനിച്ചശേഷം താൽകാലികമായി േജാലിയിൽ നിന്നു വിട്ടുനിന്നു. 2018ൽ ഭർത്താവ് അരുണാണ് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുെട ഫയർ ഫൈറ്റർ തസ്തികയിലേക്കുള്ള പരീക്ഷയുെട അറിയിപ്പ് കാണുന്നത്. സ്ത്രീകളെ ആ േജാലിയിലേക്കു ആദ്യമായി പരിഗണിക്കുന്നത് അപ്പോഴാണ്. എന്നോട് ശ്രമിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞു. അപ്പോൾ മോൾക്ക് പ്രായം ആറ് മാസം കഴിഞ്ഞിരുന്നു. ഈ േജാലിയെ കുറിച്ച് േകട്ടിട്ടുണ്ട് എന്നല്ലാതെ േജാലിയുെട പ്രകൃതം എന്താണെന്ന് വലിയ രൂപമില്ലായിരുന്നു. ഒക്ടോബറിലായിരുന്നു എഴുത്തു പരീക്ഷ. നന്നായി തയാറെടുപ്പ് നടത്തിയിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ കട്ട് ഒാഫ് മാർക്കിനു മുകളിൽ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എഴുത്തു പരീക്ഷ മാത്രമല്ല ഫിസിക്കൽ െടസ്റ്റും ഉണ്ടാകുമെന്നും പരീക്ഷാ അറിയിപ്പിൽ ഉണ്ടായിരുന്നു. അതുെകാണ്ട് എഴുത്തു പരീക്ഷ കഴിഞ്ഞതും ഫിസിക്കൽ െടസ്റ്റിന്റെ പരിശീലനത്തിനായി േചർന്നു.ബാലരാമപുരത്തെ കൈലാസം ഫിസിക്കൽ സെന്ററിൽ ആയിരുന്നു പരിശീലനം. ഭർത്താവ് അരുണാണ് അവിെട േചർത്തത്. പ്രസവം കഴിഞ്ഞ സമയമായതുെകാണ്ട് തന്നെ ശരീരഭാരം കുറച്ചു വർധിച്ചിരുന്നു. അതിലുമുപരി സ്പോർട്സുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഞാൻ. പഠനക്കാലത്ത് ഒരു മത്സരത്തിൽ േപാലും പങ്കെടുത്തിട്ടില്ല. അതുെകാണ്ടു തന്നെ ട്രെയിനിങ്ങിനു േപാകും മുൻപ് െചറിയ െടൻഷൻ ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ പരിശീലനം കഴിഞ്ഞു വരുമ്പോൾ നല്ല ശരീരവേദന ഉണ്ടാകും. മൂന്നു മാസം െകാണ്ട് അഞ്ച് കിലോയോളം കുറഞ്ഞു. പരിശീലനത്തിലൂെട നല്ല ശരീരവഴക്കം ലഭിച്ചു.
പരീക്ഷകൾ വിജയിച്ച്
100 മീറ്റർ ഒാട്ടം, റോപ് ക്ലൈംബിങ്, പോൾ ക്ലൈംബിങ്, നാൽപത് കിലോ ഭാരം എടുത്ത് 60 മീറ്റർ ഒാട്ടം, ലാഡർ ക്ലൈംബിങ് എന്നിവയായിരുന്നു ഫിസിക്കൽ െടസ്റ്റിൽ ഉണ്ടായിരുന്നത്. മെഡിക്കൽ െടസ്റ്റും ഡ്രൈവിങ് െടസ്റ്റും കടന്നാൽ ഫിസിക്കൽ െടസ്റ്റിൽ പങ്കെടുക്കാം. 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം എയർപോർട്ടിൽ വച്ചായിരുന്നു ഫിസിക്കൽ െടസ്റ്റ്. പങ്കെടുക്കുമ്പോൾ ചെറിയ െടൻഷൻ ഉണ്ടായിരുന്നെങ്കിലും നന്നായി തന്നെ എല്ലാം പൂർത്തിയാക്കി. മാർച്ചിലാണ് േയാഗ്യത നേടിയവരുെട ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അപ്പോഴും എനിക്കറിയില്ലായിരുന്നു ആ ലിസ്റ്റിലെ ഏക വനിതയാണ് ഞാനെന്ന്. ലിസ്റ്റ് വന്നു കഴിഞ്ഞ് എയർപോർട്ടിലെ സ്റ്റാഫായ ഒരു സ്ത്രീ എന്നെ വിളിച്ചറിയിക്കുമ്പോളാണ് അപൂർവമായ നേട്ടമാണ് എന്നു മനസ്സിലാകുന്നത്.
േജാലിക്കു കയറുംമുൻപ് നാല് മാസത്തെ ട്രെയിനിങ്ങിൽ പങ്കെടുക്കണം. ഡൽഹിയിൽ വച്ചായിരുന്നു ട്രെയിനിങ്. കുഞ്ഞു മകളെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം ഉണ്ടായിരുന്നു. ട്രെയിനിങ്ങിനിെട ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഏക വനിതയായതിനാൽ എനിക്കു മാത്രമായി കാഠിന്യം കുറഞ്ഞ പരിശീലനം ചിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. കൂെടയുള്ളവരും അധികൃതരും നല്ല സപ്പോർട്ട് ആയിരുന്നു. രാവിലെ ആറ് മണിക്കുളള പിറ്റി സെക്‌ഷനോെട ഒരു ദിവസം തുടങ്ങും. ഫയർഡ്രിൽ ഉണ്ടാകും. പലപ്പോഴും കഠിനമായ പരിശീലനം കാരണം വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഒരിക്കലും മതിയാക്കാം എന്നു ചിന്തിച്ചിട്ടേയില്ല. കാരണം മറ്റൊരു സ്ത്രീയ്ക്കും ലഭിക്കാത്ത അവസരമാണിത്. മാത്രമല്ല ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ട് ഉപേക്ഷിക്കാനും േതാന്നിയില്ല. എങ്ങനെയും ട്രെയിനിങ് പൂർത്തിയാക്കും എന്ന് ഉറപ്പിച്ചിരുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായി െഹവി ഡ്രൈവിങ് ലൈസൻസും എടുത്തു. 2019 നവംബർ ഒന്നിനാണ് ഞാൻ ചെന്നൈ എയർപോർട്ടിൽ േജായിൻ െചയ്യുന്നത്. സീനിയേഴ്സും കൂടെയുള്ളവരും നല്ല പിന്തുണയാണ് തരുന്നത്. സ്ത്രീ എന്ന രീതിയിൽ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല.
എന്റെ ഈ നേട്ടം അറിഞ്ഞ് എന്റെ കൂടെ കോളജിൽ പഠിച്ചവരും ശിഷ്യരും എല്ലാം വിളിച്ചിരുന്നു. തങ്ങളും ഇതിനായി ശ്രമിക്കാൻ േപാവുകയാണ് എന്നാണ് അവർ പറയുന്നത്. സത്യം പറഞ്ഞാൽ അപ്പോഴാണ് എന്റെ ഈ നേട്ടം ഒരുപാട് പേർക്ക് പ്രചോദനമായി എന്നു മനസ്സിലായത്. ആ അറിവ് നൽകുന്ന അത്മവിശ്വാസവും സംതൃപ്തിയും വളരെ വലുതാണ്.