സൗന്ദര്യം എന്നു പറയുമ്പോൾ അതിൽ പല്ലുകൾക്കും ചിരിക്കും സുപ്രധാന സ്ഥാനമുണ്ട്. ആകർഷകമായി ചിരിക്കുമ്പോൾ അവിടെ അഴകും ഇടം നേടിക്കഴിഞ്ഞു എന്നു സാരം.
പല്ലുകളും ചിരിയും ഭംഗിയുള്ളതാക്കാൻ ഇന്ന് കോസ്മറ്റിക് ഡെന്റിസ്ട്രി ഏറെ സജ്ജമാണ്. പല്ലുകളുടെ ഭംഗിക്കുറവു കൊണ്ട് ചിരിക്കാൻ മടിക്കുന്നയാളാണോ നിങ്ങൾ ? സ്മൈൽ ഡിസൈനിങ് എന്ന ദന്തചികിത്സയിലൂടെ നിങ്ങൾക്കും ആത്മവിശ്വാസത്തോടെ ചിരിക്കാം.
സ്മൈൽ ഡിസൈനിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിശദമാക്കുന്നത് കൺസൽറ്റന്റ് എസ്തറ്റിക് ഡെന്റിസ്‌റ്റായ ഡോ. കെ. എൻ. തോമസാണ്.
വിഡിയോ കാണാം.