വേദനിപ്പിച്ച വിധിയെ നോക്കി മീശപിരിച്ചങ്ങനെ നിൽപ്പാണ് തസ്‍വീര്‍. സ്വപ്നങ്ങളെ കൂട്ടുകാരനാക്കിയുള്ള യാത്രയിലെപ്പോഴോ വന്നെത്തിയ ഒരു അപകടം. ആ അപകടം വിലയിട്ടത് തസ്‍വീറിന്റെ ജീവിതത്തിനു കൂടിയാണ്. നിനച്ചിരിക്കാതെ വന്നെത്തിയ അപകടം തസ്‍വീറിന്റെ ഒരു കാലെടുത്തു. ചുറ്റും കൂടിയ സഹതാപ കണ്ണുകൾക്കും സങ്കടം പറച്ചിലുകാർക്കും ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടതോടെ തസ്‍വീർ സ്വയമിറങ്ങിത്തിരിച്ചു, തന്റെ സ്വപ്നങ്ങളെ തിരിച്ചു പിടിക്കാന്‍. ഇന്ന് യാത്രകളെ ഊർജമാക്കി തുടങ്ങിയ ഈ അദ്ഭുത മനുഷ്യനിന്ന് സ്വയം ബ്രാൻഡായി മാറിയിരിക്കുന്നു. മനോരമ ആരോഗ്യം ഫെബ്രുവരി ലക്കത്തിൽ വിശദമായി വായിക്കാം തസ്‍വീറിന്റെ വിജയഗാഥ.